നാദിര്‍ഷ കൈവിട്ടപ്പോള്‍ ദിലീപ് അറസ്റ്റില്‍? കൈവിടാന്‍ കാരണം... ഞെട്ടിക്കുന്ന വിവരം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: സിനിമയില്‍ എത്തുന്നതിന് മുമ്പേ ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ദിലീപിന് മുന്നേ പ്രശസ്തി നേടിയ ആളും നാദിര്‍ഷ തന്നെ ആയിരുന്നു. നാദിര്‍ഷയ്‌ക്കൊപ്പം മിമിക്രി അവതരിപ്പിക്കുക എന്നതായിരുന്നത്രെ ഒരു കാലത്ത് ദിലീപിന്റെ സ്വപ്നം.

എന്നാല്‍ ആ നാദിര്‍ഷയേയും ദിലീപ് ചതിച്ചോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇക്കാര്യം മനസ്സിലാക്കിയ നാദിര്‍ഷ ദിലീപിനെ കൈവിട്ടതോടെയാണ് പെട്ടെന്നുള്ള അറസ്റ്റ് ഉണ്ടായത് എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ തുടക്കത്തില്‍ നാദിര്‍ഷ ദിലീപിനെ വിശ്വാസത്തില്‍ എടുത്തിരുന്നു. പക്ഷേ ഒടുക്കം സംഭവിച്ചത് എന്തായിരുന്നു?

ക്വട്ടേഷന്‍, ഗൂഢാലോചന

ക്വട്ടേഷന്‍, ഗൂഢാലോചന

നടിയോടുള്ള വ്യക്തി വൈരാഗ്യമാണ് ഇത്തരം ഒരു ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് ദിലീപ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. പള്‍സര്‍ സുനിക്ക് ദിലീപ് നേരിട്ടായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്.

നാദിര്‍ഷ അറിഞ്ഞില്ലേ?

നാദിര്‍ഷ അറിഞ്ഞില്ലേ?

എന്നാല്‍ ഇങ്ങനെ ഒരു സംഭവം നാദിര്‍ഷ അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല എന്നാണ് മംഗളത്തിന്റെ വാര്‍ത്ത. നാദിര്‍ഷ മാത്രമല്ല, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കും ഇത് അറിയില്ലായിരുന്നുവത്രെ.

നാദിര്‍ഷയും കുടുങ്ങി

നാദിര്‍ഷയും കുടുങ്ങി

ജയിലില്‍ നിന്ന് പള്‍സര്‍ സുനി വിളിച്ചത് നാദിര്‍ഷയേയും അപ്പുണ്ണിയേയും ആയിരുന്നു. നാദിര്‍ഷയോടുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വരികയും ചെയ്തിരുന്നു.

പരാതിപ്പെട്ടു

പരാതിപ്പെട്ടു

നാദിര്‍ഷയ്ക്ക് വന്ന ഫോണ്‍ കോളുകളുടേയും അപ്പുണ്ണിയ്ക്ക് വന്ന ഫോണ്‍ കോളുകളുടേയും അടിസ്ഥാനത്തില്‍ ആയിരുന്നു ദിലീപ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി പോലും വ്യാജമാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ചതിക്കപ്പെട്ടു

ചതിക്കപ്പെട്ടു

സത്യാവസ്ഥ എന്താണ് എന്ന് പോലും അറിയാതിരിക്കുകയായിരുന്നു നാദിര്‍ഷ എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും നാദിര്‍ഷയ്ക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലത്രെ.

നാദിര്‍ഷയുടെ നിസ്സഹകരണം

നാദിര്‍ഷയുടെ നിസ്സഹകരണം

ചോദ്യം ചെയ്യുന്നതിനോട് നാദിര്‍ഷ കാണിച്ച നിസ്സഹകരണം ആണ് കേസില്‍ നിര്‍ണായകമായത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സത്യത്തില്‍ നാദിര്‍ഷയ്ക്ക് സംഭവങ്ങളെ കുറിച്ച് ഒന്നും അപ്പോള്‍ അറിയില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മാപ്പ് സാക്ഷിയാക്കാന്‍

മാപ്പ് സാക്ഷിയാക്കാന്‍

കേസിനെ കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞാല്‍ മാപ്പ് സാക്ഷിയാക്കാം എന്നൊരു വാഗ്ദാനം ചോദ്യം ചെയ്യലിനിടെ പോലീസ് നാദിര്‍ഷയ്ക്ക് മുന്നില്‍ വച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഒന്നും അറിയാത്ത നാദിര്‍ഷ ഇത് അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒടുവില്‍ കൈവിട്ടു

ഒടുവില്‍ കൈവിട്ടു

ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന വ്യക്തമായതോടെ നാദിര്‍ഷയും കൈവിടുകയായിരുന്നു എന്നാണ് മംഗളത്തിന്റെ റിപ്പോര്‍ട്ട്. നിര്‍ണായകമായ എന്തെങ്കിലും വിവരം നാദിര്‍ഷ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

വെറുതേ കുടുക്കിയതോ?

വെറുതേ കുടുക്കിയതോ?

ജയിലില്‍ നിന്നുള്ള ഫോണ്‍ വിളികളുടെ പേരില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത് ദിലീപ് തന്നെ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഈ പരാതി തന്നെയാണ് ഒടുവില്‍ നാദിര്‍ഷയേയും വിവാദങ്ങളിലേക്ക് നയിച്ചത്. ഇപ്പോഴും നാദിര്‍ഷയെ പോലീസ് കുറ്റവിമുക്തനാക്കിയിട്ടില്ല.

അറസ്റ്റ് ഒഴിവാകുമോ?

അറസ്റ്റ് ഒഴിവാകുമോ?

നാദിര്‍ഷയേയും അപ്പുണ്ണിയേയും ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് സൂചന. എന്നാല്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന കേസില്‍ രണ്ട് പേരേയും അറസ്റ്റ് ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Attack against actress: Nadirsha was not aware about the Conspiracy-Report
Please Wait while comments are loading...