തന്നെ കുടുക്കിയതാണെന്ന് ദിലീപ്... നിരപരാധിത്വം തെളിയിക്കും!!! അപ്പോള്‍ തെളിവുകള്‍ എവിടെ പോകും?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദിലീപിനെതിരെ ആരോപണം നേരത്തേ ഉയര്‍ന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ അറസ്റ്റ് ഇത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല.

നൂലില്‍ കെട്ടി ഇറക്കിയതല്ല... എല്ലുമുറിയെ പണിയെടുത്താണ് ആലുവയിലെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയത്, പക്ഷേ...

പോലീസിന് മുന്നില്‍ കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ ദിലീപ് പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് മറ്റൊരു കാര്യമാണ്. തന്നെ കേസില്‍ കുടുക്കിയതാണ് എന്നാണ് ദിലീപ് പറയുന്നത്.

ചൊവ്വാഴ്ച രാവിലെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോടാണ് ദിലീപ് ഇങ്ങനെ പറഞ്ഞത്.

എല്ലാം കഴിയട്ടെ

എല്ലാം കഴിയട്ടെ

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. 'എല്ലാം കഴിയട്ടെ' എന്നായിരുന്നു അപ്പോള്‍ ദിലീപ് പറഞ്ഞത്.

റിമാന്‍ഡ് ചെയ്തതിന് ശേഷം

റിമാന്‍ഡ് ചെയ്തതിന് ശേഷം

ദിലീപിനെ 14 ദിവസത്തേക്കാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ഒരുപക്ഷേ ദിലീപ് തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിരുന്നിരിക്കണം അത്. അതുകൊണ്ട് തന്നെ തിരിച്ചിറങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

നിരപരാധിയെന്ന്

നിരപരാധിയെന്ന്

തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തന്റെ നിരപരാധിത്വം തെളിയിക്കപ്പെടും എന്നും ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കൃത്രിമ തെളിവുകള്‍

കൃത്രിമ തെളിവുകള്‍

ദിലീപിനെതിരെ പോലീസ് തയ്യാറാക്കിയത് കൃത്രിമ തെളിവുകള്‍ ആണ് എന്നാണ് ഇപ്പോഴത്തെ ആരോപണം. ദിലീപിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് രാംകുമാറാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

ജയിലില്‍ തന്നെ

ജയിലില്‍ തന്നെ

ആലുവ സബ് ജയിലിലേക്കാണ് ദിലീപിനെ അയക്കുന്നത്. അവിടെ സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളേ ദിലീപിന് ലഭിക്കുകയുള്ളൂ എന്നും ഉറപ്പായിട്ടുണ്ട്.

കാക്കനാട് വേണ്ട, ആലുവ മതി!

കാക്കനാട് വേണ്ട, ആലുവ മതി!

തന്നെ കാക്കനാട് സബ് ജയിലിലേക്ക് അയക്കരുത് എന്ന് ദിലീപ് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു എന്നാണ് വിവരം. അതുകൊണ്ടാണ് ദിലീപിനെ ആലുവ ജയിലിലേക്ക് അയച്ചത്.

പള്‍സറിനെ പേടിയോ?

പള്‍സറിനെ പേടിയോ?

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ പാര്‍പിച്ചിരിക്കുന്നത് കാക്കനാട് ജയിലില്‍ ആണ്. ഇതുകൊണ്ടാണോ ദിലീപ് തന്നെ അങ്ങോട്ട് അയക്കരുത് എന്ന് ആവശ്യപ്പെട്ടത് എന്നും സംശയമുണ്ട്.

ജാമ്യം കിട്ടുമോ?

ജാമ്യം കിട്ടുമോ?

ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കൃത്യമായ തെളിവുകള്‍ ഇല്ലെങ്കില്‍ എളുപ്പത്തില്‍ ഊരിപ്പോകാവുന്ന കേസ് ആണിത്. എന്നാല്‍ പോലീസിന്റെ കൈവശം എല്ലാ തെളിവുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

19 തെളിവുകള്‍

19 തെളിവുകള്‍

ദിലീപിനെതിരെ പോലീസിന്റെ കൈവശം 19 തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോണ്‍ രേഖകള്‍ അടക്കമുള്ളവയാണ് ഈ തെളിവുകള്‍.

പള്‍സര്‍ സുനിയെന്ന പ്രൊഡ്യൂസര്‍?

പള്‍സര്‍ സുനിയെന്ന പ്രൊഡ്യൂസര്‍?

പള്‍സര്‍ സുനി സിനിമ നിര്‍മാണ രംഗത്തേക്ക് കടക്കുന്നതായും സൂചനയുണ്ട്. സുനിയുടെ സിനിമയ്ക്ക് ദിലീപ് ഡേറ്റ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Attack against actress: Dileep says he is trapped and innocence will be proved.
Please Wait while comments are loading...