കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം കിട്ടാതെ തന്നെ ദിലീപ് പുറത്തേക്ക്... അച്ഛന് ബലിയിടാന്‍ പത്മസരോവരത്തിലേക്ക്; കോടതിയുടെ അനുവാദം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

Recommended Video

cmsvideo
BREAKING ദിലീപ് പുറത്തേക്ക്! | Oneindia Malayalam

കൊച്ചി: ഹൈക്കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും ദിലീപിന് വീട്ടില്‍ പോകാം. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതിയുടെ അനുമതി.

സെപ്തംബര്‍ ആറിന് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രത്യേകം അനുമതി വേണം എന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അങ്കമാലി കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി അനുമതി കൊടുക്കുകയായിരുന്നു.

അമ്പത് ദിവസത്തിലേറെയായി ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് സ്വന്തം വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ആണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

അച്ഛന്റെ ശ്രാദ്ധം

അച്ഛന്റെ ശ്രാദ്ധം

സെപ്തംബര്‍ 6, ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. ഇതില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്.

റിമാന്‍ഡ് തീരുന്ന ദിവസം

റിമാന്‍ഡ് തീരുന്ന ദിവസം

റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം തന്നെ ആയിരുന്നു ദിലീപ് ഇത്തരം ഒരു ആവശ്യവുമായി കോടതിയില്‍ എത്തിയത്. എന്തായാലും കോടതി അത് അംഗീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

നാല് മണിക്കൂര്‍ നേരം

നാല് മണിക്കൂര്‍ നേരം

നാല് മണിക്കൂര്‍ നേരത്തെ പ്രത്യേക അനുമതിയാണ് ദിലീപ് ആവശ്യപ്പെട്ടത്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 11 മണി വരെ ആണ് ചടങ്ങുകള്‍ നടക്കുക എന്നും പറയുന്നു.

പുറം ലോകം

പുറം ലോകം

ജയിലില്‍ ആയതിന് ശേഷം തെളിവെടുപ്പിനും കോടതിയില്‍ ഹാജരാക്കാനും വേണ്ടി മാത്രമാണ് ദിലീപിനെ പുറത്തിറക്കിയിട്ടുള്ളത്. സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇപ്പോള്‍ കോടതിയില്‍ പോലും നേരിട്ട് ഹാജരാക്കുന്നില്ല.

ആലുവ മണപ്പുറം

ആലുവ മണപ്പുറം

ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലും ആലുവ മണപ്പുറത്തും ആണ് ശ്രാദ്ധത്തിന്റെ ചടങ്ങുകള്‍. ഇതില്‍ രണ്ടിലും ദിലീപ് പങ്കെടുക്കും എന്ന് ഉറപ്പായി.

കനത്ത സുരക്ഷയൊരുക്കും

കനത്ത സുരക്ഷയൊരുക്കും

ദിലീപിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കനത്ത സുരക്ഷ തന്നെ ഒരുക്കേണ്ടി വരും എന്ന് ഉറപ്പാണ്. ദിലീപ് ആരാധകര്‍ തടിച്ചുകൂടും എന്ന് ഏതാണ്ട് ഉറപ്പിക്കാം. അവരുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നാണ് അറിയേണ്ടത്.

കാവ്യയേയും മകളേയും

കാവ്യയേയും മകളേയും

ജയിലില്‍ അടയ്ക്കപ്പെട്ടതിന് ശേഷം ദിലീപ് ഇതുവരെ ഭാര്യയായ കാവ്യ മാധവനെയോ മകള്‍ മീനാക്ഷിയേയോ നേരിട്ട് കണ്ടിട്ടില്ല. ഇവരെ കാണാനുള്ള അവസരും കൂടിയാണ് ഇപ്പോള്‍ ഒത്തുവന്നിരിക്കുന്നത്.

റിമാന്‍ഡ് നീട്ടി

റിമാന്‍ഡ് നീട്ടി

എന്തായാലും ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി നീട്ടിയിട്ടുണ്ട്. സെപ്തംബര്‍ 16 വരെയാണ് നീട്ടിയിട്ടുള്ളത്.

പ്രതിസന്ധി തീരില്ല

പ്രതിസന്ധി തീരില്ല

ദിലീപിന് വീട്ടിലെത്താനുളള വഴി തുറക്കുമ്പോള്‍ മറ്റൊരു രീതിയില്‍ കാവ്യ മാധവന്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കാവ്യയുടെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ സുനില്‍ കുമാര്‍ എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്.

മൂന്നാം ഓണത്തിന്

മൂന്നാം ഓണത്തിന്

തിരുവോണം ഉണ്ണാന്‍ വീട്ടിലെത്താന്‍ കഴിയില്ല എന്ന ദു:ഖം അല്‍പം കുറയ്ക്കുന്നതാണ് ഇപ്പോഴത്തെ കോടതി അനുമതി. മൂന്നാം ഓണത്തിന് ദിലീപിന് എന്തായാലും വീട്ടിലെത്താം.

English summary
Attack Against Actress: Dileep's request to Angamali court to attend function on his father's death anniversary granted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X