നടിയുടെ ദൃശ്യങ്ങള്‍... പ്രതീഷ് ചാക്കോയ്ക്ക് രക്ഷയില്ല; കീഴടങ്ങിയേ മതിയാകൂ എന്ന് കോടതി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: പള്‍സര്‍ സുനി ആദ്യം സമീപിച്ച അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. ജൂലായ് 20 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുമ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍ കോടതിയുടെ ഉത്തരവ്.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ദൃശ്യങ്ങളും പള്‍സര്‍ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയിട്ടുണ്ട് എന്നാണ് പോലീസ് വിശ്വസിക്കുന്നത്. അത് കിട്ടാതെ അന്വേഷണം മുന്നോട്ട് പോവുകയും ഇല്ല.

ഈ സാഹചര്യത്തില്‍ ആണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതീഷ് ചാക്കോയോട് ആവശ്യപ്പെട്ടത്. എന്നാല്‍ അറസ്റ്റ് ഭയന്ന് പ്രതീഷ് ഒളിവില്‍ പോവുകയായിരുന്നു. ഇത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവച്ചു.

പ്രതീഷ് ചാക്കോ

പ്രതീഷ് ചാക്കോ

നടിയെ ആക്രമിച്ചതിന് ശേഷം ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പള്‍സര്‍ സുനി പ്രതീഷ് ചാക്കോക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

അത് ദിലീപിന് നല്‍കിയോ?

അത് ദിലീപിന് നല്‍കിയോ?

ആ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോ ദിലീപിന് നല്‍കിയതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് ഒഴിവാക്കാനാവാത്തതാണ്.

 എന്തിന് ഒളിവില്‍ പോയി?

എന്തിന് ഒളിവില്‍ പോയി?

പോലീസിന്റെ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്ന നടപടിയായിരുന്നു പിന്നീട് പ്രതീഷ് ചാക്കോയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചോദ്യം ചെയ്യലിന് ഹാജരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതീഷ് ചാക്കോ ഒളിവില്‍ പോയി.

ദിലീപുമായി ബന്ധം?

ദിലീപുമായി ബന്ധം?

പ്രതീഷ് ചാക്കോയ്ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ട് എന്ന രീതിയില്‍ പോലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സിനിമ വിതരണക്കാരുടെ സംഘടനയുടെ നിയമോപദേഷ്ടാവാണ് പ്രതീഷ് ചാക്കോ എന്നത് തന്നെ ആണ് കാരണം.

പറഞ്ഞുവിട്ടതും ദിലീപോ?

പറഞ്ഞുവിട്ടതും ദിലീപോ?

പള്‍സര്‍ സുനിയെ പ്രതീഷ് ചാക്കോയുടെ അടുത്തേക്ക് പറഞ്ഞുവിട്ടതും ദിലീപ് തന്നെ ആണോ എന്ന രീതിയിലും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതീഷിന്റെ ഒളിവില്‍ പോക്ക് ഈ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തി.

ഹാജരായേ പറ്റൂ

ഹാജരായേ പറ്റൂ

മുന്‍കൂര്‍ ജാമ്യത്തിനായി പ്രതീഷ് ചാക്കോ ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുമ്പ് ഹാജരാകാന്‍ ആയിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ജൂനിയര്‍ പിടിയില്‍

ജൂനിയര്‍ പിടിയില്‍

അതിനിടെ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ ആയ അഭിഭാഷകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്ന് ഒരു മെമ്മറി കാര്‍ഡും പിടിച്ചെടുത്തു. എന്നാല്‍ ആ മെമ്മറി കാര്‍ഡ് ശൂന്യമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ജാമ്യം കിട്ടുന്ന വകുപ്പുകള്‍

ജാമ്യം കിട്ടുന്ന വകുപ്പുകള്‍

പ്രതീഷ് ചാക്കോയ്‌ക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകളേ നിലവില്‍ ചുമത്തിയിട്ടുള്ളൂ എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. കൂടുതല്‍ വകുപ്പുകള്‍ പോലീസ് ചേര്‍ക്കുകയാണെങ്കില്‍ മറ്റ് കാര്യങ്ങള്‍ അപ്പോള്‍ പരിഗണിക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 തെളിഞ്ഞ് കഴിഞ്ഞാല്‍

തെളിഞ്ഞ് കഴിഞ്ഞാല്‍

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും ദിലീപിന് കൈമാറിയെന്ന് പ്രതീഷ് ചാക്കോ സമ്മതിച്ചാല്‍ അത് കേസില്‍ വളരെ നിര്‍ണായകമാകും. ദിലീപിന് പിന്നെ കേസില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമാകില്ല.

English summary
Attack Against Actress: High court rejects Pratheesh Chacko's anticipatory bail plea
Please Wait while comments are loading...