Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രാദ്ധത്തിന്റെ പേരിലും ദിലീപ് നുണ പറഞ്ഞോ? ഏഴ് വര്‍ഷക്കണക്ക് തെറ്റ്... ദൂരൂഹതയെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയിലും നുണയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപിന് ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കരുത് എന്നാണ് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ മുടങ്ങാതെ പങ്കെടുക്കാറുണ്ട് എന്നായിരുന്നു ദിലീപ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. അത് കളവാണെന്നാണ് തെളിവുകള്‍ സഹിതം പ്രോസിക്യൂഷന്‍ വാദിച്ചത്.

വൈകിയ വേളയില്‍ ഇത്തരം ഒരു അപേക്ഷയുമായി മുന്നോട്ട് വന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഏഴ് വര്‍ഷമായി

ഏഴ് വര്‍ഷമായി

കഴിഞ്ഞ ഏഴ് വര്‍ഷമായി അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ താന്‍ മുടങ്ങാതെ പങ്കെടുക്കാറുണ്ട് എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. അതുകൊണ്ട് പ്രത്യേക അനുമതി വേണം എന്നായിരുന്നു ആവശ്യം.

പക്ഷേ കഴിഞ്ഞ വര്‍ഷം

പക്ഷേ കഴിഞ്ഞ വര്‍ഷം

എന്നാല്‍ ദിലീപിന്റെ ഈ വാദം ശരിയല്ലെന്ന് പ്രോസിക്യൂഷന്‍ ശക്തമായി തന്നെ വാദിച്ചു. കഴിഞ്ഞ വര്‍ഷം ദിലീപ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല എന്നായിരുന്നു വാദം.

മൊബൈല്‍ തെളിവ്

മൊബൈല്‍ തെളിവ്

വെറും വാദമായിട്ടല്ല പ്രോസിക്യൂഷന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ശ്രാദ്ധത്തിന്റെ സമയത്ത് ദിലീപ് തൃശൂരില്‍ ആയിരുന്നു എന്നാണ് പറയുന്നത്. അത് തെളിയിക്കാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ രേഖകളും ഹാജരാക്കിയിരുന്നു.

ദുരൂഹതയുണ്ട്

ദുരൂഹതയുണ്ട്

ദിലീപിന്റെ ആവശ്യത്തില്‍ ദുരൂഹതയുണ്ട് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വൈകിയ വേളയില്‍ എന്തിനാണ് ഇത്തരം ഒരു ആവശ്യവുമായി ദിലീപ് രംഗത്തെത്തിയത് എന്നായിരുന്നു ചോദ്യം.

മാനുഷിക പരിഗണന

മാനുഷിക പരിഗണന

എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. മാനുഷിക പരിഗണനയുടെ പേരില്‍ ദിലീപിന് ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കുകയായിരുന്നു.

കുറ്റവാളിയല്ലല്ലോ

കുറ്റവാളിയല്ലല്ലോ

ദിലീപ് ഇപ്പോഴും നിയമത്തിന് മുന്നില്‍ കുറ്റവാളിയല്ല, ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തി മാത്രമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ നിയമ വ്യവസ്ഥ ദിലീപിനോട് ഒരു കുറ്റവാളിയോട് എന്ന രീതിയില്‍ പ്രതികരിക്കേണ്ട ആവശ്യവും ഇല്ല.

വെറും നാല് മണിക്കൂര്‍

വെറും നാല് മണിക്കൂര്‍

ഒരു ദിവസം മുഴുവനും പോലും ദിലീപ് ആവശ്യപ്പെട്ടിട്ടില്ല. സെപ്തംബര്‍ 6 ന് രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് 11 മണിവരെ ഉള്ള സമയം മാത്രമായിരുന്നു ചോദിച്ചത്.

തൊട്ടരികെ തന്നെ

തൊട്ടരികെ തന്നെ

ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് പത്മസരോവരത്തിലേക്കുള്ള ദൂരം. അതുകൊണ്ട് യാത്രക്കിടെ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+