നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പിന്നില്‍ ഒരു മെഗാസ്റ്റാര്‍, കൂട്ടിന് സംവിധായകന്‍?

കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഇപ്പോഴിതാ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ അതിലും ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ഒരു മെഗാസ്റ്റാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയ സഹതടവുകാരനായ ജിന്‍സിനോട് പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചാണ് ഇന്ത്യാടുഡേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു സംവിധായകന്റെ പങ്കും പള്‍സര്‍ സുനി ജിന്‍സിനോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേരേയും പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.

മലയാള സിനിമയിലെ മാഫിയ

മലയാള സിനിമയിലെ മാഫിയ

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയിലെ മാഫിയ ബന്ധങ്ങളാണ് പുറത്ത് കൊണ്ടുവരുന്നത് എന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള പല ചര്‍ച്ചകള്‍ക്കും അന്ന് തുടക്കമിട്ടിരുന്നെങ്കിലും അതൊന്നും മുന്നോട്ട് പോയില്ല.

ക്വട്ടേഷന്‍ കൊടുത്തത് ഒരു മെഗാസ്റ്റാര്‍?

ക്വട്ടേഷന്‍ കൊടുത്തത് ഒരു മെഗാസ്റ്റാര്‍?

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയെ വാടകയ്‌ക്കെടുത്തത് ഒരു മെഗാസ്റ്റാര്‍ ആണെന്ന് പള്‍സര്‍ സുനി സഹതടവുകാരനായിരുന്ന ജിന്‍സിനോട് വെളിപ്പെടുത്തി എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ പേര് ഇന്ത്യ ടുഡേയും പുറത്ത് വിട്ടിട്ടില്ല.

ഒരു സംവിധായകന്‍

ഒരു സംവിധായകന്‍

കേസില്‍ ഒരു സംവിധായകനുളള പങ്കും പള്‍സര്‍ സുനി ജിന്‍സിനോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നു. നടിയുടെ യാത്രാ വിവരങ്ങള്‍ ലഭിച്ചത് ഈ സംവിധായകനില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് വന്‍ തോക്കുകള്‍

രണ്ട് വന്‍ തോക്കുകള്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാള സിനിമയിലെ രണ്ട് വന്‍തോക്കുകള്‍ക്ക് നേര്‍ക്ക് കേരള പോലീസ് അന്വേഷണം തുടങ്ങിയതായും ഇന്ത്യടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ ജേക്കബ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 ചോദ്യം ചെയ്യുമെന്ന് ഉറപ്പായി

ചോദ്യം ചെയ്യുമെന്ന് ഉറപ്പായി

ജിന്‍സിന്റെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താനാണ് എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതിന് ശേഷം മൊഴിയില്‍ പരാമര്‍ശിച്ചിട്ടുള്ള മെഗാസ്റ്റാറിനേയും സംവിധായകനേയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 ഗൂഢാലോചനയെ പറ്റി

ഗൂഢാലോചനയെ പറ്റി

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞിരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനോട് സുനി സഹകരിച്ചിരുന്നും ഇല്ല.

ജയിലിലെത്തിയപ്പോള്‍

ജയിലിലെത്തിയപ്പോള്‍

എന്നാല്‍ ജയിലില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. കാക്കനാട് ജയിലില്‍ സഹതടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സിനോട് പള്‍സര്‍ സുനി എല്ലാ കാര്യങ്ങളും തുറന്ന് പറയുകയായിരുന്നു. ജിന്‍സിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു.

മറ്റ് രണ്ട് പേരും

മറ്റ് രണ്ട് പേരും

കേസിലെ പ്രതികളായ മാര്‍ട്ടിനും പ്രദീപും പല കാര്യങ്ങളും കോടതിയില്‍ വെളിപ്പെടുത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പള്‍സര്‍ സുനിയും ചില കാര്യങ്ങള്‍ കോടതിയില്‍ പറയും എന്നും സൂചനകളുണ്ടായിരുന്നു.

മഞ്ജു വാര്യരുടെ ഇടപെടല്‍

മഞ്ജു വാര്യരുടെ ഇടപെടല്‍

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടത് മഞ്ജു വാര്യര്‍ ആയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മഞ്ജു വാര്യര്‍.

പോലീസ് ആദ്യം കൈയ്യൊഴിഞ്ഞു

പോലീസ് ആദ്യം കൈയ്യൊഴിഞ്ഞു

നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഒന്നും ഇല്ലെന്നായിരുന്നു ആദ്യം പോലീസ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതെല്ലാം മാറി മറിയുകയായിരുന്നു.

മഞ്ജു വീണ്ടും ആവശ്യപ്പെട്ടു

മഞ്ജു വീണ്ടും ആവശ്യപ്പെട്ടു

സിനിമയിലെ സ്ത്രീ കൂട്ടായ്മ രൂപീകരിച്ചതിന് പിറകെ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. അപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്ന ആവശ്യം വീണ്ടും ഉന്നയിക്കപ്പെട്ടു.

മുഖ്യമന്ത്രി തുനിഞ്ഞിറങ്ങി?

മുഖ്യമന്ത്രി തുനിഞ്ഞിറങ്ങി?

എന്തായാലും ആദ്യത്തെ നിലപാടില്‍ നിന്ന് മുഖ്യമന്ത്രി പിന്‍വാങ്ങിയ കാഴ്ചയാണ് പിന്നീട് കണ്ടത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണം എന്ന് മുഖ്യമന്ത്രി തന്നെ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പള്‍സറിന് ഉറപ്പ് നല്‍കി?

പള്‍സറിന് ഉറപ്പ് നല്‍കി?

എന്ത് സംഭവിച്ചാലും നടി സംഭവങ്ങള്‍ പുറത്ത് പറയില്ലെന്ന് പള്‍സര്‍ സുനിക്ക് ഉറപ്പ് കിട്ടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കന്നഡ നിര്‍മാതാവുമായി വിവാഹം നിശ്ചയിച്ച സാഹചര്യത്തിലായിരുന്നത്രെ ഗൂഢാലോചന നടത്തിയവര്‍ സുനിക്ക് ഇത്തരം ഒരു ഉറപ്പ് നല്‍കിയത്.

കൊച്ചിയിലേക്കുള്ള യാത്ര

കൊച്ചിയിലേക്കുള്ള യാത്ര

2017 ഫെബ്രുവരി 17 ന് വൈകുന്നേരം തൃശൂരില്‍ നിന്ന് കൊച്ചിയിലെ സുഹൃത്തിനെ കാണാനുള്ള യാത്രക്കിടെയാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. നടിയുടെ യാത്രാ വിവരങ്ങള്‍ മുന്‍കൂട്ടി അക്രമിസംഘത്തിന് കൈമാറപ്പെട്ടിരുന്നു എന്ന് തന്നെ കരുതേണ്ടി വരും.

കാറില്‍ വച്ച്

കാറില്‍ വച്ച്

കാറില്‍ വച്ച് അതി ക്രൂരമായാണ് നടിയോട് പള്‍സര്‍ സുനി പെരുമാറിയത്. പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ക്വട്ടേഷനാണെന്ന് പറഞ്ഞു

ക്വട്ടേഷനാണെന്ന് പറഞ്ഞു

ഇത് ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി തന്നെ പറഞ്ഞതായി നടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു സ്ത്രീയാണ് ഇതിന് പിന്നില്‍ എന്നാണത്രെ സുനി പറഞ്ഞത്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ് എന്നാണ് സുനിയുടെ വാദം.

സഹകരിച്ചില്ലെങ്കില്‍...

സഹകരിച്ചില്ലെങ്കില്‍...

കാറില്‍ വച്ച് സഹകരിച്ചില്ലെങ്കില്‍ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോകും എന്നും അവിടെ വച്ച് മയകകുമരുന്ന് കുത്തിവച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുമെന്നും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയിരുന്നു. ക്വട്ടേഷന്‍ പ്രകാരം ആണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും എന്നും പറഞ്ഞത്രെ..

ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചു

ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചു

നടിയെ ക്രൂരമായി ഉപദ്രവിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷം പള്‍സര്‍ സുനി ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് ഒരാളോട് കാര്യങ്ങല്‍ വിശദീകരിച്ചിരുന്നു എന്ന് മൊഴിയുണ്ട്. സുനി ആരെയാണ് വിളിച്ചത് എന്ന കാര്യം ഇപ്പോഴും പുറത്ത് വന്നിട്ടില്ല.

മൊബൈല്‍ ഫോണ്‍ കിട്ടിയില്ല

മൊബൈല്‍ ഫോണ്‍ കിട്ടിയില്ല

നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ നിന്ന് പകര്‍ത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ എത്തേണ്ട സ്ഥലത്ത് എത്തി

ദൃശ്യങ്ങള്‍ എത്തേണ്ട സ്ഥലത്ത് എത്തി

നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയ ആളുടെ കൈവശം എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോയമ്പത്തൂരില്‍ നിന്ന് എങ്ങനെയാണ് ദൃശ്യങ്ങള്‍ അയാളുടെ പക്കലെത്തിയത് എന്ന കാര്യത്തിലും പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q