കാവ്യ മാധവന്‍ ഒളിവിലോ? അല്ല... പത്മസരോവരത്തില്‍ ആ മകള്‍ക്കൊപ്പം... അറസ്റ്റിലായാല്‍?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിന്റെ ആലുവയിലെ വീടിന്റെ പേര് പത്മസരോവരം എന്നാണ്. വിവാഹത്തിന് ശേഷം കാവ്യയും മകള്‍ മീനാക്ഷിയും ഈ വീട്ടില്‍ തന്നെ ആയിരുന്നു താമസം. സന്തോഷം അലയടിച്ചിരുന്ന ആ വീട് ഇപ്പോള്‍ ശോകമൂകമാണ്.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം പോലീസ് ദിലീപിന്റെ ഈ വിട്ടില്‍ എത്തി ചോദ്യം ചെയ്തിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദിലീപും പോലീസും അന്ന് ആ വാര്‍ത്ത നിഷേധിച്ചിരുന്നു.

ദിലീപിനെ ചോദ്യം ചെയ്തത് മുതല്‍ പത്മസരോവരം ശ്രദ്ധാകേന്ദ്രമാണ്. ഭാര്യ കാവ്യ മാധവനും. കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കാവ്യ മാധവന്‍ പുറത്തിറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് കാവ്യ ഒളിവില്‍ പോയോ എന്ന രീതിയില്‍ ഉള്ള സംശയങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുന്നത്.

പത്മസരോവരം

പത്മസരോവരം

ദിലീപിന്റെ ആലുവയിലെ വീട് ആണ് പത്മ സരോവരം. കേസ് രേഖകളില്‍ ദിലീപിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് പത്മസരോവരത്തില്‍ പത്മനാഭന്‍ പിള്ള മന്‍ ഗോപാലകൃഷ്ണന്‍ എന്നാണ്.

കാവ്യ ഇവിടെയുണ്ട്

കാവ്യ ഇവിടെയുണ്ട്

കാവ്യ മാധവന്‍ ഒളിവിലാണ് എന്നത് വ്യാജ വാര്‍ത്തയാണ്. പത്മസരോവരത്തില്‍ കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ഇപ്പോഴും ഉണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

ദിലീപിന്റെ വ്യാപാര കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ ആലുവയിലെ വീടിന് കനത്ത പോലീസ് കാവല്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അപ്രതീക്ഷിതം അറസ്റ്റ്

അപ്രതീക്ഷിതം അറസ്റ്റ്

ദിലീപ് അറസ്റ്റിലാകുമെന്ന് ദിലീപോ കാവ്യയോ കുടുംബാംഗങ്ങളോ കരുതിയിരുന്നില്ല. ചോദ്യം ചെയ്യാന്‍ രണ്ടാമതും വിളിപ്പിച്ചപ്പോഴും ഉടന്‍ തിരിച്ചെത്തും എന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു.

കാവ്യ ഒറ്റയ്ക്കായി

കാവ്യ ഒറ്റയ്ക്കായി

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം വൈകീട്ട് ആറരയോടെ ആണ് പുറത്ത് വരുന്നത്. ആ സമയമത്രയും കാവ്യയും ദിലീപിന്റെ മകള്‍ മീനാക്ഷിയും പത്മസരോവരത്തില്‍ ഒറ്റയ്ക്കായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരും വന്നില്ല

ആരും വന്നില്ല

അറസ്റ്റ് വാര്‍ത്ത തീ പോലെ ആണ് പടര്‍ന്നത്. പക്ഷേ ഈ വാര്‍ത്ത അറിഞ്ഞിട്ടും പത്മ സരോവരത്തിലേക്ക് ആരും ഓടിയെത്തിയില്ല. ദിലീപിന്റെ ബന്ധുക്കളോ കാവ്യയുടെ ബന്ധുക്കളോ തുടക്കത്തില്‍ വന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒടുവില്‍ അനൂപും അമ്മയും

ഒടുവില്‍ അനൂപും അമ്മയും

പത്മ സരോവരത്തില്‍ കാവ്യയും മീനാക്ഷിയും അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് തന്നെ ആയിരുന്നു. ഒടുവില്‍ തിങ്കളാഴ്ച രാത്രിയോടെ ദിലീപിന്റെ സഹോദരന്‍ അനൂപ് അമ്മയേയും കൂട്ടി എത്തുകയായിരുന്നു. പറവൂരില്‍ ആണ് അനൂപ് താമസിച്ചിരുന്നത്.

പുറത്തിറങ്ങാന്‍

പുറത്തിറങ്ങാന്‍

വീട്ടില്‍ നിന്ന് പുറത്തിറങ്ങുക എന്നത് ഇപ്പോള്‍ കാവ്യയെ സംബന്ധിച്ച് തീരെ സുരക്ഷിതമായ കാര്യമല്ല. ദിലീപിനെതിരെ അത്രത്തോളം ജനരോഷം ആണ് ഉയരുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവുകയാണെങ്കില്‍ കാവ്യയ്ക്ക് പുറത്തിറങ്ങേണ്ടി വരും എന്ന് ഉറപ്പാണ്.

English summary
Attack against actress: Kavya Madhavan and Meenakshi still there in Dileep's house Padma Sarovaram
Please Wait while comments are loading...