കാവ്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയത് 'ആക്ഷന്‍ ഹീറോ ബൈജു പൗലോസ്'? ചോദ്യം ചെയ്താല്‍ പുറത്തിറക്കില്ല...

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്ന കാവ്യ മാധവന്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നേരത്തെ ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന് നേരെ സമാനമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

വീട്ടമ്മയുമായുള്ള സെക്‌സ് ലൈവ് സ്ട്രീം ചെയ്തത് ഫേസ്ബുക്കിൽ അല്ല... അത് വേറെ ആപ്പ്! പണികിട്ടിയതിങ്ങനെ

അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. എന്നാല്‍ ഇതിന് മുമ്പ് കാവ്യ ഇത്തരം ആരോപണങ്ങള്‍ ഒന്നും തന്നെ ഉയര്‍ത്തിയിരുന്നില്ല എന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്.

കാവ്യ മാധവനെ പോലീസ് അറസ്റ്റ് ചെയ്യും? മുന്‍കൂര്‍ ജാമ്യത്തിന് കാവ്യയും... ദിലീപിന്റെ വക്കീൽ തന്നെ

മികച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന് പേരെടുത്ത സിഐ ബൈജു പൗലോസിനെയാണ് കാവ്യ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്.

കാവ്യയുടെ പങ്ക്

കാവ്യയുടെ പങ്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യ മാധവന് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തിന് ശേഷം ഉണ്ടായ കാര്യങ്ങളില്‍ കാവ്യയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയത്തിന്റെ നിഴലിലാണ്.

മാഡം കാവ്യയാണ്, പക്ഷേ...

മാഡം കാവ്യയാണ്, പക്ഷേ...

താന്‍ പറഞ്ഞ മാഡം എന്നത് കാവ്യ മാധവന്‍ തന്നെയാണ് എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാവ്യയ്ക്ക് നടി ആക്രമിക്കപ്പെട്ട സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നും സുനി പറഞ്ഞിരുന്നു.

ഭീഷണിയെന്ന് കാവ്യ

ഭീഷണിയെന്ന് കാവ്യ

അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തി എന്നാണ് കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ദകുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ദിലീപിനെ ജാമ്യത്തില്‍ ഇറക്കാന്‍ ശ്രമിക്കരുത് എന്നായിരുന്നത്രെ ഭീഷണി.

 പുറത്തിറക്കാന്‍ ശ്രമിച്ചാല്‍

പുറത്തിറക്കാന്‍ ശ്രമിച്ചാല്‍

ദിലീപിനെ ജാമ്യത്തില്‍ ഇറക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കേണ്ടി വരും എന്നും ഭീഷണിപ്പെടുത്തി എന്ന് കാവ്യ ആരോപിക്കുന്നുണ്ട്. സെപ്തംബര്‍ എട്ടിനാണത്രെ ഈ സംഭവം നടന്നത്.

ബൈജു പൗലോസ്

ബൈജു പൗലോസ്

അന്വേഷണ ഉദ്യോഗസ്ഥരില്‍ പെട്ട സിഐ ബൈജു പൗലോസും സുദര്‍ശനം വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. വെണ്ണലയിലെ വീട്ടില്‍ സിവില്‍ ഡ്രസ്സില്‍ എത്തിയായിരുന്നു ഭീഷണി എന്നും കാവ്യയുടെ ഹര്‍ജിയില്‍ ആരോപണം ഉണ്ട്.

അന്വേഷണത്തെ എതിര്‍ത്താല്‍

അന്വേഷണത്തെ എതിര്‍ത്താല്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തെ ദിലീപിന്റെ അഭിഭാഷകന്‍ എതിര്‍ത്താല്‍ ജയിലില്‍ നിന്ന് ദിലീപ് പുറത്തിറങ്ങില്ലെന്നും ഭീഷണിപ്പെടുത്തിയത്രെ. എന്നാല്‍ ഈ ആരോപണത്തിന്റെ സത്യാവസ്ഥ സംശയകരമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പേരെടുത്ത ഉദ്യോഗസ്ഥന്‍

പേരെടുത്ത ഉദ്യോഗസ്ഥന്‍

പോലീസ് സേനയില്‍ ഏറ്‌ളവും പേരെടുത്ത ഉദ്യോഗസ്ഥരില്‍ ഒരാളാണ് സിഐ ബൈജു പൗലോസ്. ഏറ്റെടുത്ത കേസുകളെല്ലാം തന്നെ തെളിയിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. ഇത്തരത്തിലുള്‌ല ആരോപണങ്ങള്‍ ഒന്നും തന്നെ ഇതുവരെ ബൈജു പൗലോസിനെതിരെ ഉയര്‍ന്നിട്ടും ഇല്ല.

ദിലീപിന്റെ വീട്ടുകാരേയും

ദിലീപിന്റെ വീട്ടുകാരേയും

അന്വേഷണ സംഘത്തിനെതിരെ തിരിയാതിരിക്കാന്‍ ദിലീപിന്റെ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും പോലീസുകാര്‍ ആവശ്യപ്പെട്ടു എന്ന് കാവ്യ മാധവന്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. തന്റെ വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും സഹോദരന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും കാവ്യയുടെ ഹര്‍ജിയില്‍ പറയുന്നു.

ബി സന്ധ്യയ്‌ക്കെതിരെ

ബി സന്ധ്യയ്‌ക്കെതിരെ

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയുടെ നിര്‍ദ്ദേശ പ്രകാരം ആണ് വീട്ടില്‍ വന്നത് എന്നും പോലീസുകാര്‍ പറഞ്ഞത്രെ. എന്തോ തിരിയാന്‍ വേണ്ടി വന്നതുപോലെ ആയിരുന്നു പോലീസുകാരുടെ പെരുമാറ്റം എന്നും കാവ്യ ആരോപിക്കുന്നുണ്ട്.

വെറും സ്ലീപ്പിങ് പാര്‍ട്ണര്‍

വെറും സ്ലീപ്പിങ് പാര്‍ട്ണര്‍

വസ്ത്ര വ്യാപാരേ കേന്ദ്രമായ ലക്ഷ്യയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും കാവ്യ പറയുന്നുണ്ട്. താന്‍ ലക്ഷ്യയുടെ സ്ലീപ്പിങ് പാര്‍ട്ണര്‍ മാത്രമാണ് എന്നാണ് കാവ്യ പറയുന്നത്.

ജീവനക്കാരെ ഭീഷണിപ്പെടുത്തി

ജീവനക്കാരെ ഭീഷണിപ്പെടുത്തി

ലക്ഷ്യയില്‍ പല തവണ പോലീസ് എത്തി പരിശോധന നടത്തി എന്ന് കാവ്യ പറയുന്നുണ്ട്. ഏറ്റവും ഒടുവില്‍ സഹോദരന്‍ സ്ഥലത്തില്ലാത്ത സമയത്ത് വന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നും കാവ്യ ആരോപിക്കുന്നുണ്ട്.

കള്ളത്തെളിവുകള്‍

കള്ളത്തെളിവുകള്‍

കള്ളത്തെളിവുകള്‍ സൃഷ്ടിച്ച് തന്നേയും കുടുംബത്തേയും കുടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നാണ് കാവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. തനിക്കും ദിലീപിനും പള്‍സര്‍ സുനിയെ അറിയില്ലെന്നും കാവ്യ പറയുന്നുണ്ട്.

ദിലീപിന്റെ ശത്രുക്കളുടെ മാത്രം

ദിലീപിന്റെ ശത്രുക്കളുടെ മാത്രം

സിനിമ രംഗത്ത് നിന്ന് മൊഴി നല്‍കിയവരില്‍ ഭൂരിപക്ഷവും ദിലീപിന് എതിര് നില്‍ക്കുന്നവരാണ് എന്ന ആക്ഷേപവും കാവ്യ മാധവന്‍ ഉന്നയിക്കുന്നുണ്ട്. ദിലീപിനെ അനുകൂലിക്കുന്നവരുടെ മൊഴി എടുക്കുന്നില്ല എന്ന ആക്ഷേപവും കാവ്യ ഉന്നയിക്കുന്നുണ്ട്.

ദിലീപിന്റെ ഭാര്യ ആയതിനാല്‍

ദിലീപിന്റെ ഭാര്യ ആയതിനാല്‍

ദിലീപിന്റെ ഭാര്യ ആയതിനാല്‍ ആണ് തനിക്ക് നേരെ ഇത്തരത്തിലുള്ള പീഡനങ്ങള്‍ നടക്കുന്നത് എന്ന ആക്ഷേപവും കാവ്യ ഉന്നയിച്ചിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനെ വ്യാജ തെളിവുകള്‍ ഉണ്ടാക്കി ന്യായീകരിക്കുകയാണെന്നും ആരോപിക്കുന്നു.

പഴയ എതിര്‍ വക്കീല്‍

പഴയ എതിര്‍ വക്കീല്‍

വിവാഹ മോചന കേസില്‍ കാവ്യയുടെ എതിര്‍ കക്ഷിയുടെ വക്കീല്‍ ആയിരുന്നു അഡ്വ രാമന്‍ പള്ള. അദ്ദേഹമാണ് ഇപ്പോള്‍ കാവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. 47 പേജുള്ള ഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack Against Actress: Kavya Madhavan says Police threatened her family.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്