കാവ്യയും മഞ്ജുവും തമ്മിലുള്ള ബന്ധം... നടന്നത് മുതലെടുപ്പെന്ന്; പങ്കുണ്ടെന്ന് സംശയവും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് അറസ്റ്റിലായതിന് ശേഷം അതി ശക്തമായ ആരോപണങ്ങളുമായാണ് തീയേറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീര്‍ രംഗത്ത് വന്നിട്ടുള്ളത്. ചാനല്‍ ചര്‍ച്ചകളില്‍ ബഷീര്‍ പറയുന്നത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യ മാധവന്റേയും അമ്മ ശ്യാമളയുടേയും പങ്കിനെ കുറിച്ചൊക്കെ ആണ് കഴിഞ്ഞ ദിവസം ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. എന്നാല്‍ ഇതിനൊന്നും തെളിവുകള്‍ നിരത്താന്‍ ലിബര്‍ട്ടി ബഷീറിന്റെ കൈയ്യില്‍ ഒന്നും ഇല്ല.

ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരും കാവ്യ മാധവനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ലിബര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്. മമ്മൂട്ടിയ്ക്കും ഉണ്ട് വിമര്‍ശനം

മമ്മൂട്ടിയ്‌ക്കെതിരെ

മമ്മൂട്ടിയ്‌ക്കെതിരെ

മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടും എന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് ലിബര്‍ട്ടി ബഷീര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നത്രെ.

അര്‍ഹിക്കുന്നത് കിട്ടി

അര്‍ഹിക്കുന്നത് കിട്ടി

ദിലീപിന് ഇപ്പോള്‍ കിട്ടിയത് അര്‍ഹിക്കുന്ന ശിക്ഷയാണ് എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്. തീയേറ്റര്‍ സമരത്തിന്റെ വിഷയത്തില്‍ ദിലീപിന്റെ ശത്രുപക്ഷത്തായിരുന്നു ലിബര്‍ട്ടി ബഷീര്‍.

കാവ്യയ്‌ക്കെതിരെ

കാവ്യയ്‌ക്കെതിരെ

ദിലീപ് സംഭവത്തില്‍ പ്രതിയാണെങ്കില്‍ കാര്യങ്ങള്‍ കാവ്യക്ക് അറിയാതിരിക്കില്ല എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. ഗുരുതരമായ ആരോപണം ആണ് ബഷീര്‍ ഉന്നയിച്ചിട്ടുള്ളത്.

കാവ്യയും അമ്മയും

കാവ്യയും അമ്മയും

കാവ്യ മാധവനും അമ്മ ശ്യാമളയും ഈ കേസില്ഡ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് രീതിയില്‍ പോലും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് വ്യക്തമല്ല.

മഞ്ജുവും കാവ്യയും

മഞ്ജുവും കാവ്യയും

ദിലീപുമായുള്ള ബന്ധത്തില്‍ മഞ്ജു വാര്യരുമായുള്ള സഹോദരീ സ്‌നേഹത്തെ കാവ്യ മാധവന്‍ മുതലെടുക്കുകയായിരുന്നു എന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങളായി ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം അതിഥിയാണ് ബഷീര്‍.

ചോദ്യം ചെയ്യും?

ചോദ്യം ചെയ്യും?

ഇതിനിടെ കാവ്യ മാധവനെ ചോദ്യം ചെയ്യും എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കാവ്യ മാധവനും കാര്യങ്ങള്‍ അറിയാമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ സുനിയും കാവ്യയും

പള്‍സര്‍ സുനിയും കാവ്യയും

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും കാവ്യ മാധവനും തമ്മില്‍ നാല് വര്‍ഷത്തെ പരിചയം ഉണ്ട് എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. സുനിക്ക് രണ്ട് ലക്ഷം രൂപ നല്‍കിയത് കാവ്യയുടെ അറിവോടെയാണെന്നും പറയപ്പെടുന്നു.

സുനിയും കാമുകിയും

സുനിയും കാമുകിയും

പള്‍സര്‍ സുനിയും കാമുകിയും ചേര്‍ന്ന് കാവ്യ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ എത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആകെ ഒമ്പത് തവണ സുനി ലക്ഷ്യയില്‍ പോയിട്ടുണ്ടത്രെ.

English summary
Attack against actress: Liberty Basheer against Kavya Madhavan.
Please Wait while comments are loading...