മാപ്പുസാക്ഷിയല്ലെങ്കില്‍ നാദിര്‍ഷ പ്രതി? നടിയും ദിലീപും തമ്മില്‍ വിദേശപര്യടനത്തിനിടെ തര്‍ക്കം?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനും ആയ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ദിലീപിനേയും നാദിര്‍ഷയേയും ദിലീപിന്റെ മാനേജരേയും ഒരുമിച്ചായിരുന്നു ആദ്യം ചോദ്യം ചെയ്തത്. അതിന് ശേഷം ആണ് ദിലീപിനെ അതീവ രഹസ്യമായി പോലീസ് അറസ്റ്റ് ചെയ്തത്.

നാദിര്‍ഷയെ ഉടന്‍ തന്നെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നാദിര്‍ഷ കേസില്‍ മാപ്പുസാക്ഷിയായേക്കും എന്നും തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിനിമ മേഖലയില്‍ ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിര്‍ഷ. കേസില്‍ നാദിര്‍ഷയുടെ നിലപാട് ഏറെ നിര്‍ണായകമാണ്.

നാദിര്‍ഷ മാപ്പുസാക്ഷിയോ?

നാദിര്‍ഷ മാപ്പുസാക്ഷിയോ?

നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ മാപ്പുസാക്ഷി ആക്കപ്പെട്ടേക്കും എന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നാദിര്‍ഷ ഇതിന് തയ്യാറായില്ല എന്നാണ് വിവരം.

മാപ്പുസാക്ഷിയല്ലെങ്കില്‍

മാപ്പുസാക്ഷിയല്ലെങ്കില്‍

മാപ്പു സാക്ഷി ആയില്ലെങ്കില്‍ നാദിര്‍ഷ കേസില്‍ പ്രതിയാക്കപ്പെട്ടേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളായിരിക്കും നാദിര്‍ഷയ്ക്ക് മേല്‍ ചുമത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒന്നും അറിയാത്ത നാദിര്‍ഷ

ഒന്നും അറിയാത്ത നാദിര്‍ഷ

എന്നാല്‍ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ആ കേസില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.

അടുത്ത ബന്ധം വിന

അടുത്ത ബന്ധം വിന

ദിലീപുമായി പുലര്‍ത്തുന്ന അടുത്ത ബന്ധം ആണ് നാദിര്‍ഷയ്ക്ക് വിനയാകുന്നത്. ദിലീപ് സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെയുള്ള ബന്ധമാണ് ഇരുവരും തമ്മില്‍.

വിദേശ സ്റ്റേജ് ഷോ

വിദേശ സ്റ്റേജ് ഷോ

ഒരു വിദേശ സ്‌റ്റേജ് ഷോ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍, ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ പരസ്യമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ പരിപാടിയില്‍ നാദിര്‍ഷയും പങ്കെടുത്തിരുന്നു.

എല്ലാത്തിനും കാരണം അതോ?

എല്ലാത്തിനും കാരണം അതോ?

അന്ന് ഉണ്ടായ വാക്കുതര്‍ക്കം ആണ് ഇത്തരം ഒരു സംഭവത്തിലേക്ക് നയിച്ചത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് ശ്രമിക്കുന്നതും.

നാദിര്‍ഷയും പോലീസ് ഉദ്യോഗസ്ഥനും

നാദിര്‍ഷയും പോലീസ് ഉദ്യോഗസ്ഥനും

ചോദ്യം ചെയ്യപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നാദിര്‍ഷ എഡിജിപി റാങ്കില്‍ ഉളള ഒരു ഉന്നത ഉദ്യോഗസ്ഥനെ കണ്ട കാര്യവും വിവാദമായിരുന്നു. ചോദ്യം ചെയ്യല്‍ നേരിടാന്‍ നാദിര്‍ഷയ്ക്ക് പരിശീലനം ലഭിച്ചിരുന്നു എന്നും ആക്ഷേപമുണ്ട്.

അപ്പുണ്ണിയെ കാണാനില്ല... നാദിര്‍ഷയോ

അപ്പുണ്ണിയെ കാണാനില്ല... നാദിര്‍ഷയോ

ദിലീപിന്റെ അറസ്റ്റിന് ശേഷം സഹായി അപ്പുണ്ണി അപ്രത്യക്ഷനായിരിക്കുകയാണ്. അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് അപ്പുണ്ണി ഒളിവില്‍ പോയത്. എന്നാല്‍ നാദിര്‍ഷ ഇപ്പോഴും കൊച്ചിയില്‍ തന്നെ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസിനെ വിശ്വസിക്കുമോ?

പോലീസിനെ വിശ്വസിക്കുമോ?

ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത് തന്ത്രപരമായിട്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് സംബന്ധിച്ച് ഒരു സൂചനയും നേരത്തേ നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ നാദിര്‍ഷയും ഇക്കാര്യത്തില്‍ ഭയപ്പെട്ടേക്കാം.

പോലീസിന്റെ ഞെട്ടിക്കല്‍

പോലീസിന്റെ ഞെട്ടിക്കല്‍

ദിലീപ് അറസ്റ്റിലാകാന്‍ ഒരു സാധ്യതയും ഇല്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് അറസ്റ്റ് ഉണ്ടായത്. സമാനമായ രീതിയില്‍ ആണ് ഇപ്പോള്‍ പോലീസിന്റെ നീക്കങ്ങള്‍.

English summary
Attack against actress: Nadirsha may face interrogation again.
Please Wait while comments are loading...