Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് വരാന്‍ പള്‍സര്‍ സുനിയുടെ അഭ്യര്‍ത്ഥന... അട്ടിമറി മണക്കുന്നു?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടുമോ എന്ന സംശയം ബലപ്പെടുത്തി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. വൈദ്യ പരിശോധനയ്ക്കായി തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു പള്‍സര്‍ സുനിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

തന്റെ മരണ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനോട് ഒന്ന് വരാന്‍ പറയാമോ എന്നാണ് പള്‍സര്‍ സുനി മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. പോലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദ്ദനം അനുഭവിക്കുന്നു എന്ന സൂചനയാണ് സുനി നല്‍കുന്നത്.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് കോടതി പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പള്‍സര്‍ സുനിയെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. കടുത്ത മര്‍ദ്ദനമാണ് പോലീസില്‍ നിന്ന് ലഭിച്ചത് എന്ന രീതിയിലാണ് ഇപ്പോഴത്തെ ആരോപണം.

മരണമൊഴിയെടുക്കാന്‍

മരണമൊഴിയെടുക്കാന്‍

തന്റെ മരണമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനോട് ഒന്ന് വരാന്‍ പറയാമോ എന്നാണ് പള്‍സര്‍ സുനി മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. വൈദ്യ പരിശോധനയ്ക്കായി തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴായിരുന്നു ഇത്.

ശരീര വേദന

ശരീര വേദന

കടുത്ത ശരീര വേദനയെ തുടര്‍ന്നായിരുന്നു പള്‍സര്‍ സുനിയെ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് മര്‍ദ്ദനത്തെ കുറിച്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴും പള്‍സര്‍ സുനി പരാതി പറഞ്ഞിരുന്നു.

മര്‍ദ്ദനത്തിന്റെ കാര്യം തന്നെ

മര്‍ദ്ദനത്തിന്റെ കാര്യം തന്നെ

മരണമൊഴിയുടെ കാര്യം പറഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ മര്‍ദ്ദനത്തെ കുറിച്ച് പള്‍സര്‍ സുനിയോട് ചോദിച്ചു. അപ്പോള്‍, അത് തന്നെ കാരണം എന്നായിരുന്നു സുനിയുടെ മറുപടി.

അട്ടിമറി സംശയം

അട്ടിമറി സംശയം

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുറത്ത് വരുന്ന പല വാര്‍ത്തകളും അത്തരം സൂചനകള്‍ തന്നെയാണ് നല്‍കുന്നത്.

പുതിയ പേരുകള്‍

പുതിയ പേരുകള്‍

പള്‍സര്‍ സുനി പോലും ഇതുവരെ പറയാത്ത പല പേരുകളും ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിത്തുടങ്ങിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണ് ഇത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

പുതിയ കഥകള്‍

പുതിയ കഥകള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ പുതിയ കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. യുവസംവിധായകനെ ബലിയാടാക്കാനുള്ള നീക്കങ്ങളും നടക്കുന്നതായി ആരോപണം ഉണ്ട്.

ദിലീപും നാദിര്‍ഷയും

ദിലീപും നാദിര്‍ഷയും

കേസില്‍ ജനപ്രിയ നടന്‍ ദിലീപിനേയും സുഹൃത്തും സംവിധായകനും ആയ നാദിര്‍ഷയേയും വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്യും.

വിളിച്ചത് അവരെ തന്നെ

വിളിച്ചത് അവരെ തന്നെ

ജയിലില്‍ വച്ച് താന്‍ ഫോണ്‍ ചെയ്തത് നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ആണ് എന്ന് പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പണത്തിന്റെ കാര്യമാണ് സംസാരിച്ചത് എന്നും സമ്മതിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി എന്നിവരെ കൂടി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കേസില്‍ പ്രമുഖരുടെ അറസ്റ്റ് അടുത്തൊന്നും ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+