നടിയെ ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്ന വഴിത്തിരിവില്‍... ദിലീപിനെതിരെ സുനി നേരിട്ട് ഭീഷണിമുഴക്കി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരുവകളാണ് സംഭവിക്കുന്നത്. നേരത്തെ വിഷ്ണു എന്ന ആള്‍ ദിലീപിനെ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. എന്നാല്‍ പള്‍സര്‍ സുനി തന്നെ നേരിട്ട് ഭീഷണിപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പള്‍സര്‍ സുനി ദിലീപില്‍ നിന്ന് ഒന്നര കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം അന്വേഷണ സംഘം തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇനി പള്‍സര്‍ സുനി പറയുന്ന കാര്യങ്ങളാകും കേസിനെ മുന്നോട്ട് നയിക്കുക എന്ന് ഉറപ്പായി.

ദിലീപിന്റെ മാനേജറും ഡ്രൈവറും ആയ അപ്പുണ്ണിയെ പള്‍സര്‍ സുനി നേരിട്ട് വിളിച്ച് ഭീഷണി മുഴക്കി എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത.

പള്‍സര്‍ സുനി നേരിട്ട്

പള്‍സര്‍ സുനി നേരിട്ട്

സുനിയുടെ സഹ തടവുകാരന്‍ ആയിരുന്ന വിഷ്ണു മാത്രമല്ല, പള്‍സര്‍ സുനിയും ഭീഷണിയുമായി രംഗത്തിറങ്ങി എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടും ഉണ്ട്.

ഒന്നര കോടി രൂപ

ഒന്നര കോടി രൂപ

ഒന്നര കോടി രൂപയാണ് പള്‍സര്‍ സുനി ആവശ്യപ്പെട്ടത് എന്നാണ് വിവരം. ദിലീപിന്റെ മാനേജരും ഡ്രൈവറും ആയ അപ്പുണ്ണിയെ വിളിച്ചായിരുന്നു സുനിയുടെ ഭീഷണി.

വിളിച്ചത് ജയിലില്‍ നിന്ന്

വിളിച്ചത് ജയിലില്‍ നിന്ന്

ജയിലില്‍ നിന്ന് തന്നെയാണ് സുനി ദിലീപിന്റെ മാനേജരെ വിളിച്ചത് എന്ന കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചല്ല ഈ ഫോണ്‍ വിളികള്‍ നടത്തിയിട്ടുള്ളത്.

ജയിലിലെ ഫോണ്‍

ജയിലിലെ ഫോണ്‍

ജയിലില്‍ തടവുപുള്ളികള്‍ക്ക് വേണ്ടി സ്ഥാപിച്ച കോയിന്‍ ഫോണില്‍ നിന്നാണ് പള്‍സര്‍ സുനി ദിലീപിന്റെ മാനേജരെ വിളിച്ചിട്ടുള്ളത്. സമയം പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ബീപ്പ് ശബ്ദവും ഇതിന് തെളിവായി പോലീസ് പറയുന്നുണ്ട്.

പുറത്തായ ഫോണ്‍ സംഭാഷണം

പുറത്തായ ഫോണ്‍ സംഭാഷണം

വിഷ്ണുവും ദിലീപിന്റെ മാനേജരും തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ്പ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ആ ഫോണ്‍ സംഭാഷണത്തില്‍ ഉള്ളത് പള്‍സര്‍ സുനിയുടെ ശബ്ദമാണ് എന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

കൊടുത്തയച്ച കത്ത്

കൊടുത്തയച്ച കത്ത്

താന്‍ കൊടുത്തയച്ച കത്ത് വായിക്കണം എന്നാണ് സുനി ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെടുന്നത്. മൂന്ന് മാസം കൊണ്ട് ഒന്നര കോടി രൂപ നല്‍കണം എന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.

റെക്കോര്‍ഡ് ചെയ്താലും കുഴപ്പമില്ല

റെക്കോര്‍ഡ് ചെയ്താലും കുഴപ്പമില്ല

താന്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നത് എന്നും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്താലും കുഴപ്പമൊന്നും ഇല്ലെന്നും പള്‍സര്‍ സുനി പറയുന്നുണ്ട്. ഇതേ ഏറെ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ക്ഷോഭിക്കുന്ന അപ്പുണ്ണി

ക്ഷോഭിക്കുന്ന അപ്പുണ്ണി

ഫോണ്‍ സംഭാഷണത്തിനിടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പള്‍സര്‍ സുനിയോട് ക്ഷോഭിക്കുന്നതും കേള്‍ക്കാം. വേണമെങ്കില്‍ പോലീസില്‍ പോയി പരാതി പറയാന്‍ ആയിരുന്നു അപ്പുണ്ണി സുനിയോട് പറഞ്ഞത്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

സംഭവത്തില്‍ ഏതൊക്കെ തരത്തിലുള്ള ഗൂഢാലോചനകളാണ് നടക്കുന്നത് എന്ന് വ്യക്തമാകാത്ത വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചനയാണോ ഇത് എന്ന രീതിയിലും സംശയങ്ങള്‍ ബലപ്പെടുന്നുണ്ട്.

ഓഡിയോ കേള്‍ക്കാം

പള്‍സര്‍ സുനിയും ദിലീപിന്റെ മാനേജരും തമ്മില്‍ നടത്തിയ സംഭാഷണം കേള്‍ക്കാം

English summary
Attack Against actress: Pulsar Suni threatened Dileep's manager by Phone
Please Wait while comments are loading...