സുനിയുടെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് തമിഴ്‌നാട്ടില്‍ നിന്ന്... എല്ലാം തെളിയുന്നു? പോലീസ് ബുദ്ധിയോ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: പള്‍സര്‍ സുനി ജയിലില്‍ വച്ച് പല സിനിമാക്കാരേയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നാദിര്‍ഷയെ വിളിക്കുന്ന കാര്യം പള്‍സര്‍ സുനി ദിലീപിന് എഴുതിയത് എന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ പറയുന്നും ഉണ്ട്.

ദിലീപ് പറഞ്ഞതെല്ലാം പൊളിയുന്നോ? പരാതിയില്‍ കേസ് പോലും ഇല്ല...? അപ്പോള്‍ നടിയുടെ മൊഴി?

ദിലീപ് പറഞ്ഞതെല്ലാം പൊളിയുന്നോ? പരാതിയില്‍ കേസ് പോലും ഇല്ല...? അപ്പോള്‍ നടിയുടെ മൊഴി?

ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി എങ്ങനെയാണ് പലരേയും ഫോണില്‍ ബന്ധപ്പെടുക? നിര്‍ണായകമായ ചോദ്യമാണിത്. ജയിലില്‍ ഫോണ്‍ അല്ല, നാട്ടില്‍ കിട്ടുന്ന എന്തും കിട്ടും എന്നൊക്കെയാണ് പറയാറുള്ളത്. പക്ഷേ പള്‍സര്‍ സുനിയുടെ കാര്യത്തില്‍ വേറേയും ചില പ്രത്യേകതകളുണ്ട്.

സുനി ജയിലില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിനെ സംബന്ധിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ നിന്നുള്ള സിം കാര്‍ഡ് ആണത്രെ അത്... കേരള പോലീസിന്റെ ബുദ്ധിയെ കുറച്ച് കാണാന്‍ പറ്റില്ലല്ലോ...

ജയിലില്‍ ഫോണ്‍

ജയിലില്‍ ഫോണ്‍

പണ്ട് ടിപി കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവം വലിയ വിവാദം ആയിരുന്നു. അതുപോലെ തന്നെ പള്‍സര്‍ സുനിയുടെ ഫോണ്‍ ഉപയോഗവും വിവാദമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അധികൃതര്‍ അറിയാതെ നടക്കില്ല

അധികൃതര്‍ അറിയാതെ നടക്കില്ല

എന്നാല്‍ ഒരു കാര്യം സത്യമാണ്. ജയില്‍ അധികൃതര്‍ അറിയാതെ പള്‍സര്‍ സുനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. അത് തന്നെയാണ് കൂടുതല്‍ സംശയങ്ങളിലേക്ക് നയിക്കുന്നതും.

പോലീസ് തന്നെ കൊടുത്തതോ

പോലീസ് തന്നെ കൊടുത്തതോ

പള്‍സര്‍ സുനിക്ക് പോലീസ് തന്നെ നല്‍കിയതാണോ ഈ ഫോണ്‍ എന്ന സംശയം ആണ് ഇപ്പോള്‍ ഉയരുന്നത്. അങ്ങനെയെങ്കില്‍ ആ ഫോണ്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായി മാറും.

സിം കാര്‍ഡ് എവിടെ നിന്ന്

സിം കാര്‍ഡ് എവിടെ നിന്ന്

പള്‍സര്‍ സുനി ഉപയോഗിച്ചു എന്ന് പറയുന്ന മൗബൈല്‍ ഫോണിലെ സിംകാര്‍ഡിനെ കുറിച്ച് വിവരങ്ങള്‍ കിട്ടി എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ അത് ആരുടെ പേരിലുള്ളതാണ് എന്ന് മനസ്സിലാക്കാന്‍ അത്ര സമയം ഒന്നും വേണ്ടി വരില്ല.

തമിഴ്‌നാട്ടില്‍ നിന്ന്?

തമിഴ്‌നാട്ടില്‍ നിന്ന്?

തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോകോമോ സിം കാര്‍ഡ് ആണ് സുനി ഉപയോഗിച്ചിരുന്നത് എന്നാണ് സൂചന. മാതൃഭൂമി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആരെയൊക്കെ വിളിച്ചു

ആരെയൊക്കെ വിളിച്ചു

ആ ഫോണ്‍ നമ്പര്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. ആരെയൊക്കെ വിളിച്ചു എന്ന വിവരം കിട്ടാന്‍ നിമിഷങ്ങള്‍ മാത്രം മതി. എന്നാല്‍ ഇതിലും ചില സംശയങ്ങള്‍ ഉണ്ട്.

പോലീസ് ബുദ്ധിയില്‍ ഉദിച്ചതോ

പോലീസ് ബുദ്ധിയില്‍ ഉദിച്ചതോ

സുനിയുടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ പോലീസ് തന്നെയാണോ ഇങ്ങനെ ഒരു ബുദ്ധി ഉപയോഗിച്ചത് എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സുനി വിളിച്ചവരെല്ലാം തന്നെ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാകാനാണ് സാധ്യത.

വെളിപ്പെടുത്തലുകള്‍

വെളിപ്പെടുത്തലുകള്‍

സഹതടവുകാരോട് പള്‍സര്‍ സുനി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ സുനി എഴുതിയത് എന്ന പറയുന്ന കത്ത് പോലും അയാള്‍ എഴുതിയതല്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

എത്ര പേരോട് പറഞ്ഞു?

എത്ര പേരോട് പറഞ്ഞു?

നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചനയെ കുറിച്ച് പള്‍സര്‍ സുനി എത്ര പേരോട് പറഞ്ഞു എന്നാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം. ആദ്യം ജിന്‍സ് എന്ന സഹതടവുകാരനോട് പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീടാണ് വിഷ്ണു എന്ന സഹതടവുകാരന്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന് ദിലീപ് പരാതി കൊടുത്ത വാര്‍ത്ത പുറത്ത് വരുന്നത്. ഇപ്പോള്‍ പറയുന്നത് സഹതടവുകാരനായിരുന്ന നിയമ വിദ്യാര്‍ത്ഥിയാണ് സുനിക്ക് വേണ്ടി കത്ത് എഴുതിയത് എന്നാണ്.

സര്‍വ്വത്ര ആശയക്കുഴപ്പം

സര്‍വ്വത്ര ആശയക്കുഴപ്പം

എന്തായാലും നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോഴും പോലീസ് അന്വേഷണത്തില്‍ ഒരു വ്യക്തതയും ഇല്ല. സര്‍വ്വത്ര ആശയക്കുഴപ്പവും ആണ്.

English summary
Attack Against actress: Pulsar Suni used mobile phone in Jail- report.
Please Wait while comments are loading...