ക്വട്ടേഷന്‍ ടീമില്‍ മിടുക്കന്‍മാര്‍ തന്നെ വേണമെന്ന് ദിലീപ്; പാളിപ്പോയാല്‍ എല്ലാവര്‍ക്കും പണികിട്ടും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമക്കിപ്പെട്ട കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നച്. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദിലീപും സുനിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് പോലീസിന് കൂടുതല്‍ വ്യക്തത വന്നുകൊണ്ടിരിക്കുകയാണ്.

ക്വട്ടേഷന്‍ ടീമില്‍ മിടുക്കന്‍മാര്‍ തന്നെ വേണം എന്ന് ദിലീപ് സുനില്‍ കുമാറിനോട് വാശിപിടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലും മനസ്സിലാക്കിയ ദിലീപ് എല്ലാം നേരിട്ടാണ് ഏര്‍പ്പാടാക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

സുനിയെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത് ആരാണ് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. മറ്റൊരു നടിയെ ഇത്തരത്തില്‍ ക്രൂരമായി ഉപദ്രവിച്ചിട്ടും സുനിയെ എങ്ങനെ സിനിമാക്കാര്‍ നിലനിര്‍ത്തി എന്നതും ചോദ്യമാണ്.

മറ്റൊരു നടിയെ

മറ്റൊരു നടിയെ

അഞ്ച് വര്‍ഷം മുമ്പ് മറ്റൊരു പ്രമുഖ നടിയേയും സുനില്‍ കുമാര്‍ ഇത്തരത്തില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുമുഖ താരമായി ഏറെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു ഇത് എന്നാണ് സൂചന.

അത് അറിഞ്ഞ് തന്നെ

അത് അറിഞ്ഞ് തന്നെ

ആ സംഭവത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നതിനാലാണ് ദിലീപ് പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്രയും വലിയ ക്രിമിനല്‍ കുറ്റം ചെയ്തിട്ടും സുനില്‍ കുമാര്‍ സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ടവനായി തുടരുകയായിരുന്നു.

മിടുക്കന്‍മാര്‍ തന്നെ വേണം

മിടുക്കന്‍മാര്‍ തന്നെ വേണം

ക്വട്ടേഷന്‍ ഏല്‍പിക്കുമ്പോള്‍ ദിലീപ് പ്രധാനമായു പറഞ്ഞത് ഒരു കാര്യം ആണത്രെ- ക്വട്ടേഷന്‍ സംഘത്തില്‍ മിടുക്കന്‍മാര്‍ തന്നെ വേണം എന്ന്. ഇത്തരം ക്വട്ടേഷനുകള്‍ ചെയ്ത് പരിചയമുള്ളവരെ തിരഞ്ഞെടുക്കണം എന്നും ആവശ്യപ്പെട്ടത്രെ.

ആരും അറിയാതിരിക്കാന്‍

ആരും അറിയാതിരിക്കാന്‍

മറ്റാരും ഇക്കാര്യം അറിയാതിരിക്കാന്‍ കരുതലോടെ ആയിരുന്നു ദിലീപിന്റെ നീക്കം. പള്‍സര്‍ സുനിയോടല്ലാതെ അക്കാലത്ത് ഇക്കാര്യം മറ്റാരോടും ദിലീപ് പങ്കുവച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാളിപ്പോയാല്‍

പാളിപ്പോയാല്‍

പാളിപ്പോയാല്‍ എല്ലാവര്‍ക്കും പണി കിട്ടും എന്ന മുന്നറിയിപ്പും ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് ഇത് സംബന്ധിച്ച സംഭാഷണങ്ങള്‍ക്ക് സാക്ഷികളായവരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന.

ഫോണ്‍ പോലും ഉപയോഗിക്കാതെ

ഫോണ്‍ പോലും ഉപയോഗിക്കാതെ

നേരിട്ട് പരസ്പരം ഫോണ്‍ പോലും ഉപയോഗിക്കാതെ ആയിരുന്നു കാര്യങ്ങള്‍ ആസൂത്രണം ചെയ്തത് എന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഫോണ്‍ കോളുകളുടെ ആദ്യഘട്ട പരിശോധനയില്‍ ദിലീപ് രക്ഷപ്പെട്ടതും.

 പണമിടപാടും നേരിട്ട്

പണമിടപാടും നേരിട്ട്

ക്വട്ടേഷന്റെ പ്രതിഫലം കൈമാറുന്നതും നേരിട്ട് തന്നെ ചെയ്യാം എന്നായിരുന്നത്രെ ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലക്ഷ്യയില്‍ വച്ച് രണ്ട് ലക്ഷം കൈമാറി എന്ന ആരോപണം ഇതുമായി ചേര്‍ന്നുപോകുന്നില്ല.

അപ്പുണ്ണി വന്നപ്പോള്‍ കുടുങ്ങി

അപ്പുണ്ണി വന്നപ്പോള്‍ കുടുങ്ങി

അപ്പുണ്ണിയുടെ ഫോണിലേക്കുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകള്‍ ആയിരുന്നു ദിലീപിനെ ശരിക്കും കുടുക്കിയത്. അപ്പുണ്ണിയുമായി സംസാരിക്കുമ്പോള്‍ ആ ടവര്‍ ലൊക്കേഷനില്‍ ദിലീപും ഉണ്ടായിരുന്നു. ഇത് കേസില്‍ നിര്‍ണായകമായി.

ഔദ്യോഗിക വെളിപ്പെടുത്തല്‍

ഔദ്യോഗിക വെളിപ്പെടുത്തല്‍

ഇക്കാര്യങ്ങളെല്ലാം മുഖ്യധാര മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകളാണ്. പോലീസ് ഇതുവരെ ഇതില്‍ ഔദ്യോഗികമായ വെളിപ്പെടുത്തലുകള്‍ ഒന്നും നടത്തിയിട്ടില്ല.

ഫോണ്‍ ദിലീപിന്റെ കൈയ്യിലെന്ന്

ഫോണ്‍ ദിലീപിന്റെ കൈയ്യിലെന്ന്

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറി എന്ന് പോലീസ് ആരോപിക്കുന്നുണ്ട്. അഭിഭാഷകന്‍ വഴിയാണ് ഇത് എന്നാണ് സംശയിക്കുന്നത്. ദിലീപിന്റെ ജാമ്യ ഹര്‍ജി എതിര്‍ത്തുകൊണ്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം പറയുന്നത്.

English summary
Attack against actress: Dileep demanded for experienced team for quotation- Report.
Please Wait while comments are loading...