രമ്യ മിണ്ടിയില്ല എന്ന് പറഞ്ഞവരോട്... ദിലീപിന്റെ അറസ്റ്റില്‍ രമ്യ നന്പീശന്‍റെ ഞെട്ടിക്കുന്ന ധീരത?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് ശേഷം അത് സംബന്ധിച്ച് സിനിമയിലെ സഹതാരങ്ങള്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ അളന്ന് മുറിച്ചവയായിരുന്നു. മഞ്ജു വാര്യര്‍ തുറന്നുവിട്ട ചോദ്യത്തിലൂടെയാണ് ഇപ്പോള്‍ ദിലീപിന്റെ അറസ്റ്റ് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

നൂലില്‍ കെട്ടി ഇറക്കിയതല്ല... എല്ലുമുറിയെ പണിയെടുത്താണ് ആലുവയിലെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയത്, പക്ഷേ...

നടിയും സുഹൃത്തും ആയ രമ്യ നമ്പീശന്റെ വീട്ടിലേക്ക് പോകും വഴിയാണ് നടി അതി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്. ഇപ്പോള്‍ രമ്യയുടെ പ്രതികരണം കണ്ടാല്‍ അറിയാം, ആ സംഭവം എത്രത്തോളം അവരെ ബാധിച്ചിരുന്നു എന്ന്.

ദിലീപിന്റെ അറസ്റ്റില്‍ പരസ്യമായി പ്രതികരണം നടത്തിയ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് രമ്യ നമ്പീശന്‍.

സത്യം ജയിക്കട്ടേ

സത്യം ജയിക്കട്ടേ

സത്യം ജയിക്കുന്നു. കൂട്ടുകാരിയോടൊപ്പം അവസാനം വരെ... കേരള പോലീസിനൊരു ബിഗ് സല്യൂട്ട്- ഇങ്ങനെ ആയിരുന്നു രമ്യ നമ്പീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഇത്.

ഞെട്ടിപ്പിച്ച് രമ്യ

ഞെട്ടിപ്പിച്ച് രമ്യ

മുഖ്യധാരാ സിനിമ താരങ്ങള്‍ ആരും തന്നെ ഇത്തരത്തില്‍ ഒരു പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് രമ്യ നമ്പീശന്‍ വ്യത്യസ്തയാകുന്നത്.

അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം

അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം

താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് രമ്യ നമ്പീശന്‍. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ഏറ്റവും ശക്തമായി രംഗത്ത് വന്നവരില്‍ ഒരാള്‍.

വിമണ്‍ കളക്ടീവ്

വിമണ്‍ കളക്ടീവ്

സിനിമയിലെ സ്ത്രീകള്‍ക്കായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുണ്ടാക്കാനും മുന്നില്‍ നിന്ന ആളാണ് രമ്യ. പ്രധാനമായും നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ആയിരുന്നു ഇതിലേക്ക് നയിച്ചത്.

അടുത്ത സുഹൃത്ത്

അടുത്ത സുഹൃത്ത്

ആക്രമിക്കപ്പെട്ട നടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് രമ്യ നമ്പീശന്‍. രമ്യയടെ വീട്ടിലേക്കുള്ള യാത്രക്കിടെ ആയിരുന്നു നടി അതി ക്രൂരമായി പീഡിപ്പിക്കപ്പട്ടത്.

രമ്യയുടെ വീട്ടില്‍

രമ്യയുടെ വീട്ടില്‍

സംഭവം നടന്നതിന് ശേഷം ഏറെനാള്‍ നടി താമസിച്ചതും രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടില്‍ തന്നെ ആയിരുന്നു. സ്വന്തം വീടിനേക്കാള്‍ നടിയ്ക്ക് ആശ്വാസം നല്‍കിയിരുന്നത് രമ്യയുടെ സാമീപ്യം തന്നെ ആയിരുന്നു.

സന്തോഷ പ്രകടനം തന്നെ

സന്തോഷ പ്രകടനം തന്നെ

ദിലീപിന്റെ പേര് പരാമര്‍ശിക്കാതെയാണ് രമ്യ നമ്പീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നിരുന്നാലും ദിലീപ് അറസ്റ്റിലായതിന്റെ സന്തോഷം ആ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാണ്.

സത്യം ജയിക്കുന്നു എന്ന് പറയുമ്പോള്‍

സത്യം ജയിക്കുന്നു എന്ന് പറയുമ്പോള്‍

വിമണ്‍ ഇന്‍ സിനിമ കളക്ടീവോ, അവരുടെ പ്രവര്‍ത്തകരോ ഇതുവരെ ദിലീപിന്റെ പേര് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു കാര്യം വ്യക്തമാകുന്നുണ്ട്. അവരും ദിലീപിനെ സംശയിച്ചിരുന്നു.

വൈറല്‍

വൈറല്‍

എന്തായാലും രമ്യ നമ്പീശന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു. മൂവായിരത്തിലധികം ആളുകളാണ് രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. പിന്തുണയുമായി ഒരുപാട് കമന്റകളും ണ്ട്.

രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇംഗ്ലീഷില്‍ ആണ് രമ്യ നമ്പീശന്‍ തന്റെ അഭിപ്രായവും സന്തോഷവും രേഖപ്പെടുത്തിയിട്ടുള്ളത്. രമ്യയുടെ പോസ്റ്റ് വായിക്കാം.

English summary
Attack against actress: Remya Nambeesan's Facebook post on Dileep's arrest.
Please Wait while comments are loading...