ദിലീപിനെ പിന്തുണച്ച ജോര്‍ജ്ജിന് വീണ്ടും തിരിച്ചടി; രൂക്ഷവിമര്‍ശനവുമായി തിലകന്റെ മകന്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് വിവാദത്തിലായ ആളാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ഏറ്റവും ഒടുവില്‍ ജോര്‍ജ്ജിനെതിരെ ആക്രമിക്കപ്പെട്ട നടി തന്നെ പരാതിയും നല്‍കിക്കഴിഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളും രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലും ഉള്ളവര്‍ ജോര്‍ജ്ജിനെതിരെ പലതവണ കടുത്ത വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു സിനിമ താരം കൂടി ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

അനുഗ്രഹീത നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകന്‍ ആണ് അത്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിനെ പിന്തുണച്ച ആളായിരുന്നു ഷമ്മി തിലകന്‍.

കഴിഞ്ഞ തവണ പിന്തുണ

കഴിഞ്ഞ തവണ പിന്തുണ

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിനായിരുന്നു ഷമ്മി തിലകന്റെ പിന്തുണ. ജോര്‍ജ്ജ് വിജയിച്ചപ്പോള്‍ ;ഇതാണ് വിജയം, സമ്മതിച്ചിരിക്കുന്നു' എന്നെഴുതി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആളാണ് ഷമ്മി.

ഇതായിരുന്നോ വിജയം

ഇതായിരുന്നോ വിജയം

എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു പോസ്റ്റ് ഇട്ടതില്‍ ഖേദിക്കുകയാണ് ഷമ്മി തിലകന്‍. പഴയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് ഷമ്മിയുടെ പ്രതികരണം.

കര്‍ത്താവിനോട്

കര്‍ത്താവിനോട്

കര്‍ത്താവേ ഈ കുഞ്ഞാ.... ടിന് നല്ല വാക്ക് ഓതുവാന്‍ ത്രാണിയുണ്ടാകണേ എന്ന് പറഞ്ഞാണ് ഇപ്പോള്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്. ഒരുപാട് പേര്‍ ഇതിന് താഴെ അനുകൂലമായി പ്രതികരിക്കുന്നും ഉണ്ട്.

ഇതാണ് ആ പോസ്റ്റ്

ഇതാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആയിരത്തി അഞ്ഞൂറിലധികം പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.

നടിയുടെ പരാതിയും

നടിയുടെ പരാതിയും

പിസി ജോര്‍ജ്ജിനെതിരെ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടിയും പരാതി നല്‍കിയിരുന്നു. ദിലീപിനെ പിന്തുണയ്ക്കുന്നതിന്റെ കൂട്ടത്തില്‍ നടിയ്‌ക്കെതിരേയും പിസി ജോര്‍ജ്ജിന്റെ ഭാഗത്ത് നിന്ന് മോശം പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

ചോദ്യം ചെയ്യല്‍ ഉറപ്പ്

ചോദ്യം ചെയ്യല്‍ ഉറപ്പ്

നടിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പിസി ജോര്‍ജ്ജിനെതിരെ നടപടി ഉറപ്പാണ്.ജോര്‍ജ്ജിനെ പത്ത് ദിവസത്തിനകം ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെളിവുണ്ടെന്ന്

തെളിവുണ്ടെന്ന്

ദിലീപ് നിരപരാധിയാണ് എന്നതിന് എല്ലാ തെളിവുകളും ഉണ്ട് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. താന്‍ നടിയെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.

English summary
Attack Against Actress: Shammy Thilakan against PC George
Please Wait while comments are loading...