തിരുവനന്തപുരത്ത് വനിത കണ്ടക്ടര്‍ക്ക് നേരെ ആക്രമണം
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വനിത കണ്ടക്ടര്‍ക്ക് നേരെ ആക്രമണം എന്ന് പരാതി. കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടറായ രേഖയാണ് ആക്രണത്തിന് ഇരയായത്.
കിഴക്കേകോട്ടയില്‍ നിന്ന് വെങ്ങാനൂരിലേക്ക് പോവുകയായിരുന്ന ബസ്സിലെ കണ്ടക്ടറാണ് രേഖ. ഡ്യൂട്ടിക്കിടെയായിരുന്നു രേഖയെ പുരുഷ യാത്രക്കാരന് ആക്രമിച്ചത്.

സ്ത്രീകള്‍ക്കിടയില്‍ നിന്നിരുന്ന യത്രക്കാരനോട് മാറി നില്ക്കാന് ആവശ്യപ്പെട്ടതാണത്രെ അയാളെ ചൊടിപ്പിച്ചത്. ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ചോദ്യം ചെയ്തതോടെ അക്രമി രേഖക്ക് നേരെ തിരിയുകയായിരുന്നു.
ബസ്സിനുള്ളില്‍ വച്ച് അക്രമി രേഖയെ ചവിട്ടി വീഴ്ത്തി. പിന്നീട് ബസ് നിര്‍ത്തിയ ഉടന്‍ പുറത്തിറങ്ങി. എന്നിട്ടും അരിശം തീരാതെ കല്ലെടുത്ത് ബസ്സിനുള്ളിലേക്ക് എറിയുകയും ചെയ്തു. കല്ല് കൊണ്ട് രണ്ട് സ്ത്രീ യാത്രക്കാര്‍ക്ക് പരിക്കേറ്റു.
അക്രമി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ രേഖ ആക്രമണം സംബന്ധിച്ച് പരാതി നില്‍കിയിട്ടുണ്ട്. ബസ്സില്‍ നിന്ന് ഇറങ്ങിപ്പോയ അക്രമിയെ എങ്ങനെ കണ്ടുപിടിക്കും എന്ന ആശങ്കയിലാണ് ഇപ്പോള്‍ പോലീസ്
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications