നീതി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു..അറസ്റ്റില്‍ സന്തോഷം.. നടിയുടെ സഹോദരന്‍ !!

  • By: Nihara
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വഷണത്തില്‍ വഴിത്തിരിവായ സംഭവമായിരുന്നു തിങ്കളാഴ്ച വൈകിട്ട് അരങ്ങേറിയത്. അറസ്റ്റില്‍ സന്തോഷമുണ്ടെന്ന് നടിയുടെ സഹോദരന്‍. ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു കൊച്ചിയില്‍ അരങ്ങേറിയത്.

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സിബി ഐക്ക് വിടണമെന്ന് പലരും പറഞ്ഞുവെങ്കിലും അന്വേഷണവുമായ മുന്നോട്ട് പോകനായിരുന്നു നടിയും കുടുംബവും തീരുമാനിച്ചത്. ഇപ്പോഴത്തെ അറസ്റ്റില്‍ സന്തോഷമുണ്ടെന്ന് നടിയും കുടുംബവും പ്രതികരിച്ചിരുന്നു. തങ്ങള്‍ക്കും കുടുംബത്തിനും പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് സഹോദരന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 വിശ്വസിച്ചത്

വിശ്വസിച്ചത്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസ് സിബി ഐക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരള പോലീസില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് നീങ്ങാനായിരുന്നു തീരുമാനിച്ചത്. ആ വിശ്വാസം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും സഹോദരന്‍ പറയുന്നു.

പിന്തുണച്ചവര്‍ക്ക് നന്ദി

പിന്തുണച്ചവര്‍ക്ക് നന്ദി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പരോക്ഷമായും പ്രത്യക്ഷമായും പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

അറസ്റ്റിലേക്ക്

അറസ്റ്റിലേക്ക്

പള്‍സര്‍ സുനി നല്‍കിയ നിര്‍ണ്ണായക വെളിപ്പെടുത്തലിലൂടെയാണ് ദിലീപിന്റെ അറസ്റ്റിന് കാരണമായത്. പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നാടകീയമായാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

 നയിച്ചത്

നയിച്ചത്

ആക്രമിക്കപ്പെട്ട നടിയോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഇത്തരത്തിലേക്ക് കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്നുള്ള തരത്തിലുള്ള മൊഴികളാണ് പുറത്തുവന്നിട്ടുള്ളത്.

പിന്തുണ

പിന്തുണ

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടന ഒപ്പമുണ്ടായിരുന്നു. രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട് ശക്തമായി പ്രതികരിച്ചിരുന്നു.

ഞെട്ടലോടെ പ്രേക്ഷകര്‍

ഞെട്ടലോടെ പ്രേക്ഷകര്‍

പ്രേക്ഷകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയൊരു സംഭവം കൂടിയായിരുന്നു ഇത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയതും ആദ്യമായാണ്. ജനപ്രിയ താരത്തിന്‍റെ അഭിനയത്തില്‍ പ്രേക്ഷകര്‍ ഞെട്ടിനില്‍ക്കുകയാണ്. അവസാന നിമിഷം വരെ മികച്ച പ്രകടനം കാഴ്ച വെച്ചുവെങ്കിലും അറസ്റ്റില്‍ നിന്നും മാറിപ്പോവാന്‍ താരത്തിന് കഴിഞ്ഞില്ല.

English summary
Actresses brother's facebook post.
Please Wait while comments are loading...