• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓട് പൊളിച്ചു വന്നതല്ല ഷംസുദ്ധീൻ, അട്ടപ്പാടിയിലേത് കൊലപാതകം'; വീണ ജോർജിനെതിരെ വി ഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നാലുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ കിലോമീറ്ററോളം നടന്ന സംഭവത്തിൽ നിയമസഭയ്ക്കുള്ളിൽ സർക്കാരിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷം. നിയമസഭയ്ക്കുളളിലാണ് പ്രതിപക്ഷം സർക്കാരിനെതിരെ വിഷയത്തിൽ രംഗത്ത് വന്നത്.

എന്‍ ഷംസുദ്ദീന്‍ എം എൽ എയായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ഉത്തരേന്ത്യയിൽ നടക്കുന്നത് സാധാരണമാണെന്നും എന്നാൽ ഇത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസമാണ് പ്രതികരണത്തിന് ആസ്പദമായ സംഭവം പാലക്കാട് ജില്ലയിലെ അട്ടപ്പാടി മുരുഗള ഊരിൽ സംഭവിച്ചത്. കേരളം ഏറെ ഞെട്ടലോടെ കേട്ട ദാരുണ സംഭവമായിരുന്നു ഇത്. ഇതിന് പിന്നാലെ സഭയിൽ ചർച്ചയായി മാറുകയായിരുന്നു.

1

പതിനെട്ടിലും 30 മേറെ ശിശു മരണങ്ങൾ കേരളത്തിൽ സംഭവിച്ചു. ഒരു മാസത്തിനിടെ മാത്രം സംസ്ഥാനത്ത് നാലു കുട്ടികൾ മരിച്ചു. കോട്ടത്തറ ആശുപത്രിയിൽ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമല്ല. സർക്കാർ സംവിധാനം തകർന്നതായും പ്രതിപക്ഷം സഭയിൽ പറഞ്ഞു. പിന്നാലെ , മന്ത്രി കെ രാധാകൃഷ്ണനും സഭയിൽ പ്രതികരിച്ചു. കനത്ത മഴ കൊണ്ട് റോഡിൽ ചളി നിറഞ്ഞതിനാലാണ് വാഹനം കിട്ടാതെ പോയതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ദിലീപ് കേസ്;പൂട്ടാനുറച്ച് അന്വേഷണ സംഘം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നീക്കം..നിർണായകംദിലീപ് കേസ്;പൂട്ടാനുറച്ച് അന്വേഷണ സംഘം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നീക്കം..നിർണായകം

2

ആദിവാസി ഊരുകളിലെ വാഹന സൗകര്യ കുറവ് പരിഹരിക്കാൻ ശ്രമിക്കും. നിലവിൽ സർക്കാറിന് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. എല്ലാ ആദിവാസി ഊരുകളിലേക്കും റോഡ് വെട്ടുക എന്നത് പ്രയാസകരമാണെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി. ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുവാൻ പ്രത്യേക പാക്കേജ് സർക്കാർ നടപ്പിലാക്കും. അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും കെ. രാധാകൃഷ്ണൻ സഭയ്ക്കുള്ളിൽ പ്രതികരിച്ചിരുന്നു.

3

അതേസമയം, നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ പ്രതികരിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജും രംഗത്തെത്തി. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ആവശ്യമായ ഭാരം കുട്ടിക്ക് ഉണ്ടായിരുന്നു. പാലക്കാട് അട്ടപ്പാടിയിൽ കൂടുതൽ കുഞ്ഞുങ്ങൾ മരണപ്പെട്ടത് യു ഡി എഫ് സർക്കാറിന്റെ കാലത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

'പകയുള്ള ഒരു നടി, അവരുടെ വാക്ക് പിണറായി വിശ്വസിച്ചതുകൊണ്ടാണ് ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത്''പകയുള്ള ഒരു നടി, അവരുടെ വാക്ക് പിണറായി വിശ്വസിച്ചതുകൊണ്ടാണ് ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത്'

4

പീഡിയാട്രിക് ഐ സി യു അടക്കം ഒരുങ്ങുകയാണ്, ന്യൂ ബോൺ എഐസിയു നവീകരിച്ചു. എന്നാൽ, കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യം ഉണ്ടെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കി. എന്‍ ഷംസുദ്ദീന്‍ സഭയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുളള ശ്രമങ്ങൾ നടത്തുന്നു എന്നും ആരോഗ്യ മന്ത്രി കുറ്റപ്പെടുത്തി. പിന്നാലെ വീണ ജോർജിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു സഭയിൽ.

3

എം ഷംസുദ്ദീൻ എം എൽ എയ്ക്ക് എതിരെ വീണ ജോർജ് പ്രതികരിച്ചത് സഭയിൽ പ്രതിഷേധം ഉണ്ടാകാനിടയായി. ഷംസുദ്ദീൻ കോട്ടത്തറ ആശുപത്രി സന്ദർശിക്കണമെന്ന് വീണാ ജോർജ് പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതികരിച്ച രംഗത്ത് വന്നത്. ഇത് ഭരണപക്ഷത്തെ ബഹളം ഉണ്ടാക്കുന്നതിലേക്കും സ്പീക്കർ സഭ നിർത്തിവയ്ക്കുന്നതിലേക്കും നയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ പരാമർശത്തെ ചോദ്യം ചെയ്തു രംഗത്തെത്തി. എം ഷംസുദ്ദീൻ എം എൽ എ അധിക്ഷേപിച്ചു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

6

ഓട് പൊളിച്ച് വന്നതല്ല ഷംസുദ്ദീൻ. കേരളത്തിന്റെ ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയമാണ്. അട്ടപ്പാടിയിൽ സംഭവിച്ചത് ശിശു മരണങ്ങൾ അല്ല കൊലപാതകമാണ്. എം എൽ എ എം ഷംസുദ്ദീനെ ആരോഗ്യ വകുപ്പ് മന്ത്രി അധിക്ഷേപിക്കുകയാണ് ചെയ്തത്. കോട്ടത്തറ ആശുപത്രി സന്ദർശിക്കാനാണ് മന്ത്രി എം എൽ എയോട് പറഞ്ഞത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഈ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.

Recommended Video

cmsvideo
  വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid
  English summary
  Attapadi tribal child death; VD Satheesan reacted to against Health Minister Veena George in the Kerala Assembly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X