കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുവിന്റെ കൊലപാതകം; 16 പ്രതികൾക്കെതിരെ കൊലകുറ്റം, 11640 പേജുള്ള കുറ്റപത്രം സമർപ്പിച്ചു!

  • By Desk
Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റു ചെയ്യപ്പെട്ട് പതിനാറു പ്രതികള്‍ക്കെതിരെയും കൊലപാതക കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അഗളി ഡിവൈഎസ്പി ടികെ. സുബ്രഹ്മണ്യനാണ് മണ്ണാര്‍ക്കാട് കോടതിയില്‍ 11640 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട ക്രിമിനലുകള്‍ അടിച്ചു കൊന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനനമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

165 പേരുടെ മൊഴികൾ

165 പേരുടെ മൊഴികൾ


33 സിസിടിവി ദൃശ്യങ്ങളും 8 മൊബൈല്‍ ഫോണുകളും തെളിവായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചു വാഹനങ്ങളും കൂട്ടത്തില്‍ തെളിവുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 165 പേരുടെ മൊഴികള്‍ ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരില്‍ 22-നാണ് മുക്കാലി കുടുകുമണ്ണ ഊരിലെ മല്ലി-മല്ലന്‍ ദന്പതികളുടെ മകന്‍ മധുവി(27)നെ ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം കാട്ടില്‍നിന്നു പിടികൂടി കെട്ടിയിട്ടു മര്‍ദിച്ചത്.

കൊലക്കുറ്റം

കൊലക്കുറ്റം

അഗളി താവളം മേച്ചേരിയില്‍ ഹുസൈന്‍, മുക്കാലി സ്വദേശികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ജെയ്ജു മോന്‍, അനീഷ്, അബൂബക്കര്‍, അബ്ദുള്‍ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം കൊലക്കുറ്റമാണെന്ന് തെളിഞ്ഞതോടെ പ്രതികൾക്കെതിരെ ഐപിസി 307,302,324 എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് അന്വേഷിച്ചരുന്നത്.

ഐടി ആക്റ്റ് പ്രകാരവും കേസ്

ഐടി ആക്റ്റ് പ്രകാരവും കേസ്


മധുവിന്റെ ചിത്രം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവും റസർവ് ഫോറസ്റ്റിൽ അതിക്രമിച്ച് കയറിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മധുവിനെ തല്ലിക്കൊന്നുവെന്നത് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിന് കാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗുരുതര പരിക്കും ആന്തരികസ്രവവുമാണ് മരണത്തിന് കാരണമായി വിരൽ ചൂണ്ടുന്നത്.

Recommended Video

cmsvideo
മധുവിന്റെ ദാരുണമായ ജീവിതകഥകൾ | Oneindia Malayalam
11640 പേജുള്ള കുറ്റപത്രം

11640 പേജുള്ള കുറ്റപത്രം

തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. മധുവിന്റെ നെഞ്ചിൽ മർദ്ദനമേറ്റതായും വാരിയെല്ല് തകർന്നതായും പോസ്റ്റ്മോർട്ടത്തിൽ പറയുന്നുണ്ട്. 11640 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മധുവിന്റെ ശരീരത്തിൽ പതിനാറ് മുറിവുകളും ഉണ്ടായിരുന്നു.

English summary
Madhu's murder case, Chargesheet submitted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X