കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടി മധു കൊലപാതകം: പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും; കുടുംബ താല്പര്യം പരിഗണിക്കും

അട്ടപ്പാടി മധു കൊലപാതകം: പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും; കുടുംബ താല്പര്യം പരിഗണിക്കും

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടി മധു കൊലപാതക കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്റെ ആവശ്യാനുസരണത്തിലും താല്പര്യവും പരിഗണിച്ചാകും പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുക. ഇതിനായി മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദ്ദേശിക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ് ഇക്കാര്യം കുടുംബത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ നിലവിലെ പ്രോസിക്യൂഷൻ അഡ്വ. ടി.വി രഘുനാഥാണ്. എന്നാൽ, കേസ് പരിഗണിക്കുന്ന ദിവസം ഇയാൾ കോടതിയിൽ ഹാജരാകാറില്ല. ഇയാൾക്ക് കോടതി പല തവണ താക്കീത് നൽകിയിരുന്നു. ഈ കാരണത്താലാണ് പുതിയ തീരുമാനം. ഇക്കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു. എന്നാൽ, അന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല. കേസിൽ പ്രോസിക്യൂട്ടർ എവിടെയെന്ന് ഇന്നലെ കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.

madhu

കേസിലെ ഓൺലൈൻ സിറ്റിങ്ങിന് ഇടയിലായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരം ചോദ്യം ഉണ്ടായത്. അതേ സമയം, ആരോഗ്യ കാരണങ്ങളുണ്ടെന്നും ഈ കാരണങ്ങളാൽ കേസിൽ നിന്നും ഒഴിയാൻ സന്നദ്ധത അറിയിച്ച് രഘുനാഥ് കത്ത് നൽകിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് കത്ത് നൽകിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേസ് വീണ്ടും മാറ്റി വച്ചു.

അതേസമയം, കഴിഞ്ഞ വർഷവും സമാനമായ സംഭവം ഉണ്ടായിരുന്നു. അട്ടപ്പാടി മധു കൊലപാതക കേസ് നവംബർ 15 , 2021 - ൽ കോടതി പരിഗണിച്ചിരുന്നു. എന്നാൽ, അന്നും കോടതിയിൽ ഹാജരാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർ തയ്യാറായില്ല. തുടർന്നാണ് ജനുവരി 25, 2022 ലേക്ക് കേസ് മാറ്റി വച്ചത്. എന്നാൽ ഇന്നലെയും ഈ സ്ഥിതി തുടരുകയായിരുന്നു.

അതേസമയം , പ്രോസിക്യൂട്ടർക്കെതിരെ മധുവിന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. കേസ് കാരണങ്ങൾ പറഞ്ഞ് പ്രോസിക്യൂട്ടർ വിചാരണ നീട്ടി കൊണ്ടു പോവുകയാണ് എന്നതായിരുന്നു കുടുംബത്തിന്റെ ആരോപണം. മകന് നീതി ലഭിക്കണമെന്ന് മധുവിന്റെ അമ്മ മല്ലി പ്രതികരിച്ചിരുന്നു. കേസിന് പിന്നാലെ പോകാൻ തങ്ങൾക്ക് ആരും ഇല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഈ കേസിൽ ആദ്യം മറ്റൊരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിനെ നിയമിച്ചിരുന്നു. എന്നാൽ സൗകര്യങ്ങൾ കുറവാണെന്ന് കാണിച്ച് അദ്ദേഹം കേസിൽ നിന്നും ഒഴിഞ്ഞു മാറി. 2018 - ഫെബ്രുവരി 22 - നാണ് മധു കൊല്ലപ്പെടുന്നത്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മരണപ്പെടുകയായിരുന്നു.

ദിലീപിന്റെ നിര്‍ണായക നീക്കം, ഫോണ്‍ അഭിഭാഷകരുടെ കൈയ്യില്‍... അന്വേഷണ സംഘത്തിന് കിട്ടില്ലദിലീപിന്റെ നിര്‍ണായക നീക്കം, ഫോണ്‍ അഭിഭാഷകരുടെ കൈയ്യില്‍... അന്വേഷണ സംഘത്തിന് കിട്ടില്ല

എന്നാൽ, മരണം സംഭവിച്ച് ഇപ്പോൾ നാലു വർഷം പിന്നിടുന്നു. എന്നിട്ടും വിചാരണ നടപടികൾ പോലും പൂർത്തിയാക്കാത്തത് കേസിനെ പ്രതിരോധത്തിലാക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഉം വിഷയം വൈറലായിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമെന്ന് ഈ കൊലപാതകത്തെ പറയാൻ സാധിക്കും. ആൾക്കൂട്ട കൊലപാതകം സമൂഹത്തിൽ വൻ പ്രതികരണങ്ങൾക്ക് വിധേയം ആയിരുന്നു.

2019 - ഓഗസ്റ്റിലാണ് ടി.വി രഘുനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിക്കുന്നത്. എന്നാൽ, അദ്ദേഹം കേസ് പരിഗണിക്കുമ്പോൾ ഒരിക്കൽ പോലും മണ്ണാർക്കാട്ട് കോടതിയിൽ ഹാജരാകാൻ തയ്യാറായിരുന്നില്ല. ഇതിനെ പറ്റി ചോദ്യങ്ങൾ ഉയർത്തുമ്പോൾ രഘുനാഥ് പ്രതികരിക്കുന്നത് പ്രോസിക്യൂട്ടർ സ്ഥാനം നിന്നും ഒഴിഞ്ഞു എന്നും താൻ കത്ത് നൽകിയിട്ടുണ്ടെന്നുമാണ്.

അതേസമയം, അട്ടപ്പാടി മധു കൊലപാതക കേസിൽ ആകെ 16 പ്രതികളാണ് ഉള്ളത്. മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദിഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ.

English summary
Attappadi Madhu murder: New prosecutor to be appointed of case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X