എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ ശ്രമം: ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരെ വധശ്രമം. പൊന്നാട് അൽഷാ ഹൗസിൽ അഡ്വ കെ എസ് ഷാനെതിരെയാണ് വധശ്രമമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ മണ്ണഞ്ചേരി പൊന്നാട് വെച്ച് കാറില്‍ എത്തിയ സംഘം ഷാനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷാന്‍. ഈ സമയം കാറിലെത്തിയ സംഘം ഷാനെ ഇടിച്ചു വീഴ്ത്തിയ ശേഷം കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കാറിപ്പിടിച്ച് വീഴ്ത്തിയതിന് ശേഷം നാലംഗ സംഘമാണ് കാറിൽ നിന്നും ഇറങ്ങി ഷാനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൊലപാതക ശ്രമത്തിനു ശേഷം ആക്രമി സംഘം കാറിൽ കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസെത്തി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാന്റെ കൈക്കും കാലിനും തലക്കുമാണ് വെട്ടേറ്റത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അക്രമി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ആലപ്പുഴ ഡിവൈഎസ്പി പി എം ജയരാജ്, നോര്‍ത്ത് സിഐ കെ പി വിനോദ്, മണ്ണഞ്ചേരി എസ്ഐ കെ ആര്‍ ബിജു, അടക്കമുള്ള വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, അക്രമത്തിന് പിന്നില്‍ ആർ എസ് എസ് ആണെന്ന് ആരോപിച്ച് എസ് ഡി പി ഐ സംസ്ഥാന നേതൃത്വം രംഗത്ത് എത്തി. ആസൂത്രിതമായ വധശ്രമമാണ് നടന്നിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരായ ആര്‍എസ്എസ് വധശ്രമത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ശക്തമായ പ്രിതഷേധം രേഖപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചു ഷാനെതിരേ ആസൂത്രിതമായ വധശ്രമമാണ് നടന്നിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ നാടിന്റെ സമാധാനത്തിന് ഭീഷണിയാണ്.
ആര്‍എസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നതിന് ആസൂത്രിത ശ്രമമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.












Click it and Unblock the Notifications