കാസർകോട് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേര്‍ക്കെതിരെ കേസ്
വിദ്യാനഗര്‍: യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് 308 വകുപ്പ് പ്രകാരം കേസെടുത്തു. നെല്ലിക്കട്ട ബിലാല്‍ നഗര്‍ സ്വദേശിയും ചെങ്കള ബാലടുക്കയില്‍ താമസക്കാരനുമായ കെ.എ ഹമീദി(32)ന്റെ പരാതിയില്‍ സിറാജുദ്ദീന്‍, സൂപ്പി എന്നിവര്‍ക്കെതിരെയാണ് കേസ്. 16ന് വൈകിട്ട് 3.30ന് എതിര്‍ത്തോട്ട് വെച്ചാണ് സംഭവമെന്ന് പറയുന്നു.

ഹമീദും കുടുംബവും കാറില്‍ സഞ്ചരിക്കുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കാന്‍ ശ്രമിച്ചു. അതിനിടെ ഹമീദ് കാര്‍ നിര്‍ത്തി റോഡിലിറങ്ങി. ഈ സമയത്ത് മുന്നോട്ട് പോയ കാര്‍ അമിത വേഗതയില്‍ തിരിച്ച് വന്ന് ഹമീദിനെ ഇടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. റോഡില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കാറില്‍ നിന്നിറങ്ങി വന്ന സിറാജുദ്ദീനും സൂപ്പിയും ഹമീദിന്റെ അരികിലെത്തി കാറിന്റെ താക്കോല്‍ കൊണ്ട് മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. ഹമീദിന്റെ വലത് കണ്ണിന് താഴെ പരിക്കേറ്റിട്ടുണ്ട്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി.












Click it and Unblock the Notifications