Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റിങ്ങല്‍ കൊല; പ്രേരണ പ്രണയം മാത്രമോ...

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മുത്തശ്ശിയേയും ചെറുമകളേയും കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ അവിഹിത ബന്ധം മാത്രമല്ലെന്ന് സൂചനകള്‍. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അനുശാന്തിയും കാമുകന്‍ നിനോ മാത്യവും പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ കൊലക്ക് കാരണമായി ഇവര്‍ പറയുന്ന കാരണങ്ങള്‍ പലതും വിശ്വാസ്യ യോഗ്യമല്ല.

നിനോ മാത്യുവും അനുശാന്തിയും ടെക്‌നോ പാര്‍ക്കിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ്. അവിടെ നിന്നുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും അവിഹിത ബന്ധത്തിലേക്കും നീങ്ങിയത്. അനുശാന്തിയുടെ കുട്ടിയേയും ഭര്‍ത്താവിന്റെ അമ്മയേയും കൊല്ലുന്നതിന് മുമ്പ് നിനോ മാത്യു അനുശാന്തിക്ക് അയച്ചു എന്ന് പറയപ്പെടുന്ന എസ്എംഎസും സംശയം ജനിപ്പിക്കുന്നതാണ്.

Attingal Murder

'ഞാന്‍ നിനക്കൊരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്നുണ്ട്. വൈകീട്ട് വരെ കാത്തിരിക്കു' എന്നായിരുന്നു മെസേജ്. കൊലപാതകം നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു നിനോ മാത്യു ഇ എസ്എംഎസ് അയച്ചത് എന്നാണ് പോലീസ് പറയുന്നത്.

ഭര്‍ത്താവിനെ വധിക്കാനായിരിക്കും നിനോ ഉദ്ദേശിച്ചത് എന്നാണ് താന്‍ കരുതിയതെന്നാണ് അനുശാന്തി പോലീസിന് നല്‍കിയ മൊഴി. മകളെ കൊല്ലുമെന്ന് തീരെ കരുതിയില്ല എന്നും അവര്‍ പറയുന്നു.

എന്നാല്‍ നിനോ മാത്യുവുമായുള്ള അനുശാന്തിയുടെ ബന്ധം ഭര്‍ത്താവ് ലിജീഷിന് നേരത്തെ തന്നെ അറിയാമായിരുന്നു. നിനോക്കൊപ്പം പോകാന്‍ അനുശാന്തിയോട് ഭര്‍ത്താവ് തന്നെ ആവശ്യപ്പെട്ടിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ലിജീഷിനേയും അമ്മയേയും കുട്ടിയേയും ആക്രമിക്കാന്‍ നിനോ എന്തിനാണ് പദ്ധതിയിട്ടത് എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ലിജീഷിനെ നിനോ കത്തികൊണ്ട് ആക്രമിച്ചെങ്കിലും വലിയ പരിക്കില്ലാതെ രക്ഷപ്പെടുകയും ചെയ്തു.

അനുശാന്തിക്ക് കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നിനോ ആയച്ച മെസേജ് ആണ ഇതിനെ സാധൂകരിക്കാന്‍ പോലീസ് മുന്നോട്ട് വക്കുന്നത്.

ഭര്‍ത്താവിനേയും കുട്ടിയേയും ഒഴിവാക്കിത്തന്നാല്‍ നിനോക്കൊപ്പം പോരാന്‍ തയ്യാറാണെന്ന് അനുശാന്തി പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ലിജീഷ് ഇവരുടെ ബന്ധത്തിന് ഒരു തരത്തിലും പ്രതിസന്ധി സൃഷ്ടിക്കാതെ മാറിക്കൊടുക്കാന്‍ തയ്യാറായിട്ടും എന്തിനാണ് നിനോ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത് എന്നത് വ്യക്തമല്ല.

മാത്രമല്ല, ലിജീഷിനേയും കുഞ്ഞിനേയും ഇല്ലാതാക്കിയതിന് ശേഷം സുഖമായി ജീവിക്കാം എന്ന് അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ള നിനോ മാത്യവും അനുശാന്തിയും കരുതിക്കാണുമെന്നത് ഒരു തരത്തിലും വിശ്വാസ്യയോഗ്യമല്ല. കൊലക്ക് തൊട്ട് മുമ്പ് അനുശാന്തിയുടെ മൊബൈല്‍ ഫോണിലേക്ക് അത്തരം ഒരു മെസ്സേജ് അയച്ചു എന്നു പറയുന്നതിലും അസ്വാഭാവികതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+