കല്ലാച്ചി ഓട്ടോ സ്റ്റാന്റിൽ സംഘർഷം: ഓട്ടോ ഡ്രൈവർമാരും കാറിലെത്തിയ സംഘവും  തമ്മിൽ ഏറ്റുമുട്ടി 

  • Posted By: sreejith kk
Subscribe to Oneindia Malayalam

നാദാപുരം: കല്ലാച്ചിയിൽ ഓട്ടോ ഡ്രൈവർമാരും കാറിലെത്തിയ സംഘവും തമ്മിൽ സംഘർഷം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഘർഷം നടന്നത്.അക്രമത്തിൽ പരിക്കേറ്റ സി.ഐ.ടി.യു.കല്ലാച്ചി സെക്ഷൻ വൈസ് പ്രസിഡണ്ട് പഴംകുട്ടത്തിൽ ജിതേഷ്(30)നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 autostand

 ഓട്ടോ സ്റ്റാന്റിൽ വെച്ച് ഓട്ടോ ഡ്രൈവറും കാറിലുണ്ടായിരുന്നവരും തമ്മിലുണ്ടായ വാക് തർക്കമാണ് സംഘർഷത്തിനിടയാക്കിയത്.കാറിലെത്തിയ സംഘം ഓട്ടോ ഡ്രൈവരെ മർദിച്ചതാണ് പ്രശ്‌നത്തിന് കാരണായതെന്ന് ഓട്ടോ ഡ്രൈവമാർ പറഞ്ഞു.ഇതോടെ ഓട്ടോ ഡ്രൈവർമാർ സംഘടിച്ച് യുവാക്കളെ മർദിച്ചു.പിന്നാലെ കല്ലാച്ചി ടൗണിൽ കാറിലുണ്ടായിരുന്ന സംഘവും ഓട്ടോ ഡ്രൈവർമാരും തമ്മിൽ ഏറെ സമയം അടിപിടിയിലായി.പോലീസും വ്യാപാരികളും ഏറെ പണിപ്പെട്ടാണ് സംഘർഷാവസ്ഥ ലഘൂകരിച്ചത്.

സംഘർഷത്തെ തുടർന്ന് കല്ലാച്ചി വിംസ് റോഡിലും പരിസത്തും ഏറെ സമയം ഗതാഗത തടസ്സം നേരിട്ടു.കാറിലുണ്ടായിരുന്ന കോടിയൂറ,ചെറുമോത്ത്  സ്വദേശികളായ നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.മുന്ന് പേർ ഓടിരക്ഷപ്പെട്ടു.കാറിലുണ്ടായിരുന്ന സംഘം മദ്യ ലഹരിയിലായിരുന്നുവെന്ന് നാദാപുരം എസ്.ഐ.പറഞ്ഞു.ഓട്ടോ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളികൾ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.  

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
auto drivers attacked by group of people in kozhikode kallachi auto stand

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X