കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബര്‍ 11 ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് സെപ്‌ററംബര്‍ 11ന് ഓട്ടോ ടാക്‌സി പണിമുടക്ക്. നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യപാകമായി പണിമുടക്ക് നടത്തുന്നത്. ഈ മാസം 25 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഓണാഘോഷമായതിനാല്‍ തിരുവനന്തപുരത്തെ പണിമുടക്ക് സെപ്റ്റംബര്‍ 12 ലേയ്ക്ക് മാറ്റി.

ജൂലൈ ഒന്ന് രണ്ട് തീയതികളില്‍ സംസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന ചക്രസ്തംഭന സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധന. സര്‍ക്കാര്‍ നേരിട്ട് നിരക്ക് പുനര്‍നിര്‍ണയം നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇതുവരെയും ഇക്കാര്യം പാലിയ്ക്കപ്പെട്ടിട്ടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

Auto Rickshaw

പെട്രോളിയം ഉത്പ്പന്നവില, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയുടെ വര്‍ധനവ് വാഹന നടത്തിപ്പ് ചെലവുകളുമായി സംസ്ഥാനത്തെ ഒമ്പത് ലക്ഷത്തോളം വരുന്ന ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ ദുരിതമനുഭവിയ്ക്കുകയാണ്. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരോട് സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയിലും തൊഴിലാളി വിരുദ്ധ നടപടികളിലും പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് സംയുക്തസമര സമിതി അറിയിച്ചു.

English summary
Auto, Taxi Strike starts from September 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X