അവന്തികയുടെ മരണം; ഒരു രാവ് മുഴുവന്‍ അലച്ചില്‍, കുറ്റബോധത്തില്‍ പിതാവിന്റെ ആത്മഹത്യ ശ്രമം
കണ്ണൂര്‍: നാടിനെ നടുക്കിയ ദുരന്ത വാര്‍ത്ത കേട്ടാണ് ഇന്ന് ജില്ല ഉണര്‍ന്നത്. ഒന്നരവയസുകാരിയായ കുഞ്ഞിനെ പിതാവ് പുഴയില്‍ തള്ളിയിട്ട് കൊന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. പാനൂര്‍ വെള്ള്യായിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് അമ്മ സോനയേയും കുഞ്ഞ് അന്‍വിതയേയും അച്ഛന്‍ ഷിജു പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരെ പത്തിപ്പാലം പുഴയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും അന്‍വിത മരിച്ചിരുന്നു. തന്നെയും കുഞ്ഞിനേയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സോന പോലീസിന് മൊഴി നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് കണ്ടെത്തിയത്. മട്ടന്നൂരില്‍ വെച്ച് ആത്മഹത്യാശ്രമം നടത്തുന്നതിനിടയില്‍ ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കവെയാണ് നാട്ടുകാര്‍ കണ്ട് പിടികൂടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. ഒരു രാവു മുഴുവന്‍ ഇയാള്‍ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞത്. മറ്റ് നിയമ നടപടികള്‍ക്കായി ഷിജുവിനെ കതിരൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ഷിജുവിനെ നയിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതലായിഅന്വേഷിച്ച് വരികയാണ്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പുഴയില്‍ വീണ അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പുറമേ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഷിജുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തലശ്ശേരി കുടുംബകോടതി ജീവനക്കാരനാണ് ഷിജു. ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂളിലെ അധ്യാപികയാണ് സോന.വെള്ളിയാഴ്ച അവധിയായതിനാല്‍ ഷിജുവും സോനയും മകളും ബൈക്കിലാണ് പാത്തിപ്പാലത്ത് പുഴയ്ക്ക് സമീപം എത്തുകയും ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിട്ടശേഷം ഷിജു ഇവിടെനിന്ന് കടന്നുകളുകയും. ബൈക്കെടുക്കാതെ കടന്ന്കളഞ്ഞുവെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു.
കോടതി ജീവനക്കാരനായ ഷിജു നല്ലരീതിയിലാണ് എല്ലാവരോടും പെരുമാറിയിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ദമ്പതിമാര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സമീപവാസികള്‍ പറഞ്ഞു. രണ്ടുമണിയോടെ അന്‍വിതയുടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയിരുന്നു. ആദ്യം ഇവര്‍ താമസിച്ച പാത്തിപ്പാലത്തെ വീട്ടില് പൊതുദര്‍ശനത്തിന് ശേഷം തലശേരി നാലാംമൈലിലെ തറവാട്ടു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കഴിഞ്ഞ മാസം കണ്ണൂരില്‍ തന്നെ പിഞ്ചുകുഞ്ഞിനെ സ്വന്തം പിതാവ് വെട്ടി കൊലപ്പെടുത്തിയിരുന്നു. അതിന്റെ ഞെട്ടല്‍ മാറുമുമ്പാണ് വീണ്ടുമൊരു കൊലപാതകം കണ്ണൂരില്‍ നടന്നത്.












Click it and Unblock the Notifications