കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പ ജ്യോതിയുടെ പേരിൽ പോലീസുകാർക്ക് സസ്പെൻഷൻ, സാലറി ചലഞ്ചിൽ പങ്കെടുക്കാത്തതിലുളള പകയെന്ന് ആക്ഷേപം

  • By Anamika Nath
Google Oneindia Malayalam News

ശബരിമല: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. പമ്പ, കോന്നി പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാരെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പമ്പ സ്റ്റേഷനിലെ റെജിന്‍, കോന്നി സ്‌റ്റേഷനിലെ രാഹുല്‍ ജി നാഥ് എന്നിവര്‍ക്കാണ് അയ്യപ്പ ജ്യോതിയുടെ പേരില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. അയ്യപ്പ ജ്യോതി തെളിയിക്കുന്ന ചിത്രം റെജിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

FB

ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് രാഹുല്‍ ജി നാഥിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ശബരിമല നട അടച്ചതിന് ശേഷം അയ്യപ്പന്മാരെ പതിനെട്ടാം പടി കയറാന്‍ സമ്മതിക്കാതെ പോലീസ് നീക്കുന്നതാണ് കാര്‍ട്ടൂണ്‍. രണ്ട് പോലീസുകാരും അച്ചടക്ക ലംഘനം നടത്തി എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയത്.

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് അച്ചടക്ക ലംഘനമാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സസ്‌പെന്‍ഷന് മുന്‍പ് ഇരുവരോടും വിശദീകരണം തേടിയിരുന്നില്ലെന്ന് ആരോപണവുണ്ട്. അത് കൂടാതെ സാലറി ചലഞ്ചില്‍ ഇവര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നുളള പ്രതികാരമാണ് സസ്‌പെന്‍ഷനെന്നും ആരോപണമുണ്ട്.

English summary
Ayyappa Jyothi: Two police officers got suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X