• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴീക്കൽ ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായം നൽകണമെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; അഴീൽ ബോട്ടപകടത്തിൽ പെട്ടവർക്ക് ധനസഹായം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും ചെന്നിത്തല പറഞ്ഞു.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കണം. അപകടത്തിൽപെട്ട ഓംകാരം എന്ന ബോട്ട് ഉടമയ്ക്കും ആവശ്യമായ ധനസഹായം ലഭ്യമാക്കണം. ഇത്തരം ദുരന്തങ്ങൾ മുന്നിൽകണ്ട് മറൈന് ആംബുലൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ചെന്നിത്ത അഭ്യർത്ഥിച്ചു.അഴീക്കൽ ഭാഗത്ത് ഈ ബോട്ടപകടം ഉണ്ടാക്കുവാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഉചിതമായ അന്വേഷണം നടത്തുകയും പോരായ്മകൾ കണ്ടെത്തുകയും, ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.

ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം സർക്കാർ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. പ്രദേശത്തെ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരോട് സാധ്യമായ എല്ലാ പിന്തുണയും കുടുംബങ്ങൾക്ക് നൽകണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണം. അപകടങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന മേഖലയാണെന്ന മത്സ്യതൊഴിലാളികളുടെ അഭിപ്രായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള ഒൻപത് തീരദേശ ജില്ലകളിലും മത്സ്യതൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് അപകടം അവർത്തിക്കുന്ന തീരങ്ങളും അഴിമുഖങ്ങളും. അനേകം വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ഏറെ പേർ തൊഴിലെടുക്കാനാവാത്ത വിധം പരുക്ക്പറ്റി ചികിത്സയിലുമാണ്. സുരക്ഷിതമായി വള്ളം ഇറക്കാനും അടുപ്പിക്കാനും ഉതകും വിധം തീരയിടങ്ങൾ സജ്ജമാക്കണം. സുരക്ഷിത കടൽ പാതകൾ ശാസ്ത്രീയമായി രേഖപ്പെടുത്തി മത്സ്യതൊഴിലാളികളെ അറിയിക്കണം. സുരക്ഷ, റെസ്ക്യു, ചികിത്സ, വിവരവിനിമയ സംവിധാനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ മെച്ചപ്പെടുത്തണം. അപകട കാരണങ്ങൾ പഠിക്കാനും മുൻ കരുതൽ നടപടികൾ ശുപാർശ ചെയ്യാനും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും സതീശൻ പറഞ്ഞു.

cmsvideo
  സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നു ? പദ്ധതി ഇങ്ങനെ

  വലിയഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ഓംകാര എന്ന ബോട്ട് അപകടത്തിൽ പെട്ടത്. പതിനാറ് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. തുറയിൽക്കടവ്, ആറാട്ടുപുഴ സ്വദേശികളാണിവർ. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.

  English summary
  Azhikkal boat accident; Chennithala demands Rs 10 lakh assistance for families of deceased
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X