വിജയ് ബാബു കേസിൽ അതിജീവിതയ്ക്ക് വേണ്ടി ഹാജരാകുമോ?; അഡ്വ ആളൂർ പറയുന്നു
കൊച്ചി; ക്രിമിനൽ അഭിഭാഷകനെ സംബന്ധിച്ച് കേസ് ഏൽപ്പിക്കുന്നത് ഇരയാണോ വേട്ടക്കാരനാണോ എന്ന് നോക്കേണ്ടതില്ലെന്ന് അഡ്വ ബി എ ആളൂർ. കേസ് ഏൽപ്പിച്ചത് ആരാണോ അവർക്ക് നീതി വാങ്ങിക്കൊടുക്കുകയെന്നതാണ് അഭിഭാഷകരുടെ ജോലിയെന്നും ആളൂർ പറഞ്ഞു. ന്യൂസ് 7 മലയാളം എന്ന യുട്യൂബ് ചാനലിനോടായിരുന്നു ആളൂരിന്റെ പ്രതികരണം.
'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ
വിജയ് ബാബു കേസിൽ പല ആളുകളും ഇരയ്ക്ക് വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നുവെന്നും ആളൂർ വെളിപ്പെടുത്തി. അതേസമയം കേസിൽ ഇരയ്ക്കൊപ്പം നിൽക്കുമോയെന്ന ചോദ്യത്തിനും ആളൂർ മറുപടി നൽകി. വിശദമായി വായിക്കാം
കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം

'അഭിഭാഷകർക്ക് പ്രത്യേകിച്ച് നിലപാട് ഇല്ല. കോടതിയിൽ ക്രിമിനൽ അഭിഭാഷകനെ സംബന്ധിച്ചെടുത്തോളം കേസ് ഏൽപ്പിക്കുന്നത് ഇരയാണോ വേട്ടക്കാരനാണോ എന്ന് നോക്കേണ്ടതില്ല. കേസ് ഏൽപ്പിച്ചത് ആരാണോ അവർക്ക് നീതി വാങ്ങിക്കൊടുക്കുകയെന്നതാണ് അവരുടെ ജോലി.

ദിലീപിന്റെ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി തന്നെ സമീപിച്ചു. ഞാൻ അയാൾക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തു. എന്നാൽ പിന്നീട് അയാൾ എന്റെ വക്കാലത്ത് ഒഴിഞ്ഞു. അവിടെ ഞാൻ വേട്ടക്കരാനോടൊപ്പമല്ല നിന്നത്. എന്റെ കക്ഷിക്കൊപ്പമാണ് നിന്നത്.

വിജയ ബാബുവിന്റെ കേസിൽ ഇരയ്ക്ക് നീതി ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് പല കോണുകളിൽ നിന്നും ചർച്ച വരുന്നുണ്ട്. എന്നാൽ ഇര ചെയ്തത് സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണെന്നും അതിനെ എങ്ങനെ പീഡനം എന്ന് പറയാൻ പറ്റുമെന്നും പലരും ചോദിക്കുന്നുണ്ട്. എന്നാൽ എന്തെങ്കിലും വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ അതിനേയും പീഡനത്തിന്റെ നിർവചനത്തിൽ പെടും.

സമ്മർദ്ദം കൊണ്ട് സമ്മതത്തിന് വശംവദ ആവുകയാണെങ്കിൽ ആ സമ്മതം നിയമപരമായി നിലനിൽക്കില്ല. വിജയ് ബാബു കേസിൽ നടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നും സെക്സ് ലഭിക്കുന്നതിന് പല നാടകങ്ങളും കളിച്ചുവെന്നുമൊക്കെയാണ് റിപ്പോർട്ട്.

നടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയിൽ താൻ നേരിട്ട മാനസിക സംഘർഷങ്ങളെ കുറിച്ച് നടി വിശദമാക്കിയിട്ടുണ്ട്. അത്തരത്തിൽ മെന്റൽ ട്രോമയെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഉപയോഗിക്കുന്നുവെങ്കിൽ അത് പീഡനമെന്ന കുറ്റകൃത്യത്തിന് കീഴിൽ വരും.

പുതിയ നിർവചനത്തിലേക്ക് വരുമ്പോൾ സ്വകാര്യ ഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുന്നത് പോലും പീഡനത്തിന്റെ പരിധിയിൽ വരും. ദില്ലി കേസിന് ശേഷം കമ്മീഷൻ കൊണ്ടുവന്ന മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് പുതിയ മാനങ്ങൾ 375ാം വകുപ്പിന് വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ കൂടുതൽ മുൻതൂക്കം കൊടുത്തുകൊണ്ട് പീഡനത്തെ കാണണം.

വിജയ് ബാബു കേസിൽ പല ആളുകളും ഇരയ്ക്ക് വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. പക്ഷേ ഇര എന്നെ സമീപിച്ചാൽ മാത്രമേ കോടതിയിൽ ഹാജരാകാനും അതിജീവിതയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.

ജിഷ കേസിലും സൗമ്യ കേസിലും പിന്നീട് കൂടത്തായി കേസിലും പ്രതികൾക്ക് വേണ്ടി ഹാജരായ താൻ എന്തുകൊണ്ട് വിജയ് ബാബുവിന്റെ കേസിൽ ഇരയോടൊപ്പം നിൽക്കാൻ തയ്യാറാകുന്നുവെന്ന ചോദ്യം വരുന്നുണ്ട്. ശാന്തമ്മ രാജൻ പ്രതിയായിട്ടുള്ള പ്രമുഖ കേസിൽ താൻ ഇരയ്ക്ക് വേണ്ടിയാണ് ഹാജാരാകുന്നത്. അവർക്ക് എല്ലാ നിയമസഹായങ്ങളും നൽകും.