കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വടികൊടുത്ത് അടിവാങ്ങി, ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല

  • By Athul
Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ബാബുവിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഈ ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിച്ചത്.

വിജിലന്‍സ് കോടതിയുടെ നടപടിയില്‍ പ്രാഥമികമായി അപാകതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഇത് ഗൗരവമായി കാണണം. ഹൈക്കോടതി പരിഗണിക്കുന്ന കേസിലാണ് വിജിലന്‍സ് കോടതി ഇടപെട്ടതെന്നും സര്‍ക്കാര്‍ വാദിച്ചു.

k babu

ബാര്‍കോഴക്കേസില്‍ കഴിഞ്ഞ ദിവസമാണ് കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ ബാബു മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു.

English summary
Babu regine state Government on High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X