ആദ്യ ദിനം ജയിലില്‍ ഉറങ്ങാതെ ജോളി.. മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചു
കോഴിക്കോട്: കൂടാത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി കോഴിക്കോട് ജില്ലാ ജയിലില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെയാണ് കേസില്‍ ജോളി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ ആദ്യദിനം ജോളി അസ്വസ്ഥത പ്രകടിപ്പിച്ചതായി ജയില്‍ ജീവനക്കാര്‍ പറഞ്ഞു.

ഇന്നലെ രാത്രി മുഴുവന്‍ ജോളി ഉറങ്ങിയില്ല. വലിയ രീതിയില്‍ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ജോളിക്ക് ജയിലില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് വനിതാ വാര്‍ഡന്‍മാരെയാണ് ജോളിയെ നിരീക്ഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ജോളി നേരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നത് കൂടി കണക്കിലെടുത്താണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
അതിനിടെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ഇടപെടലില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സ്വന്തം ഭാര്യയും കുഞ്ഞും കുഴഞ്ഞ് വീണ് മരിച്ചിട്ടും ഷാജു പോസ്റ്റുമാര്‍ട്ടം പോലും നടത്താന്‍ തയ്യാറായില്ലെന്ന് അത്ഭുദപ്പെടുത്തുവെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം ജോളിയുടെ അറസ്റ്റോടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പൊന്നാമറ്റം വീട് വിട്ട് ഇറങ്ങി. കുടുംബാംഗങ്ങള്‍ വീട് വിട്ട് ഇറങ്ങിയതോടെ പോലീസ് വീട് പൂട്ടി മുദ്ര വെച്ചു.
പ്രതികളോ സഹായികളോ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയിലാണ് പോലീസ് നീക്കം. കേസില്‍ ജോളിയുമായി ബന്ധമുള്ള മൂന്ന് പേരെ ഇന്ന് ക്രൈബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. രണ്ട് പ്രാദേശി രാഷ്ട്രീയ നേതാക്കളേയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനേയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ പത്തിലധികം പേര്‍ പോലീസിന്‍റെ നീരീക്ഷണത്തിലും ഉണ്ട്.
ജോളിയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടവരും നിരീക്ഷണത്തിലാണ്. വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിക്ക് സഹായം നല്‍കിയ അഭിഭാഷകരേയും റവന്യൂ ഉദ്യോഗസ്ഥരേയും പോലീസ് നിരീക്ഷിച്ച് വരികയാണ്.കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും തെളിവുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.












Click it and Unblock the Notifications