കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂര്‍ണ്ണ ശുചിത്വം പ്രഖ്യാപനത്തില്‍ മാത്രം; ബദിയടുക്കയില്‍ മാലിന്യ കൂമ്പാരം

Google Oneindia Malayalam News

ബദിയടുക്ക: സമ്പൂര്‍ണ്ണ ശുചിത്വവും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുമെന്നും പ്രഖ്യാപനം നടത്തിയ ബദിയടുക്ക ടൗണിലും പരിസരങ്ങളിലും മാലിന്യ കൂമ്പാരം. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും കയറി ഇറങ്ങി ശൂചിത്വത്തെ കുറിച്ച് ബോധവല്‍കരണവും സര്‍വ്വേ പ്രവര്‍ത്തനവും നടത്തിയിരുന്നു.

മോദി മിമിക്രി കാട്ടുന്നു.. പ്രധാനമന്ത്രിയെന്ന് ഓർക്കൂ! മോദി ഗട്ടറിലേക്ക് പതിക്കുന്നെന്ന് സര്‍ദേശായ്!മോദി മിമിക്രി കാട്ടുന്നു.. പ്രധാനമന്ത്രിയെന്ന് ഓർക്കൂ! മോദി ഗട്ടറിലേക്ക് പതിക്കുന്നെന്ന് സര്‍ദേശായ്!

പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ആരോഗ്യ വകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരേയും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെയും അണിനിരത്തി ടൗണില്‍ ശുചിത്വ വിളംബര ഘോഷയാത്ര നടത്തി. അതോടൊപ്പം ശൂചീകരണ പ്രവര്‍ത്തനത്തിന് അനുവദിച്ച തുക ചെലവഴിച്ചതല്ലാതെ ടൗണിലെ ചില സ്ഥലങ്ങളില്‍ ഇപ്പോഴും മാലിന്യം കുമിഞ്ഞ് കൂടുകയാണ്. ടൗണിലെ ചില സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലുമാണ് മാലിന്യം കുമിഞ്ഞു കൂടുന്നത്.

garbage

ബദിയടുക്ക ടൗണിലെ ബസ് സ്റ്റാന്റിന് സമീപവും ടൗണില്‍ നിന്നും നവജീവന ഹൈസ്‌കൂളിലേക്ക് കടന്ന് പോകുന്ന റോഡരികില്‍ കാംപ്‌കോക്ക് പിറക് വശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് മാലിന്യ നിക്ഷേപമുള്ളത്. സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ കടന്ന് പോകുന്ന റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വ്യക്തമായി അറിയാമെങ്കിലും അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് അധികൃതരെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ചെയ്യുന്നതെന്ന ആരോപണമുണ്ട്.

വേനല്‍ ചൂടിന് ആശ്വാസം പകരാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പാഷന്‍ ഫ്രൂട്ട് ജ്യൂസ്
അതേ സമയം വൈകുന്നേരങ്ങളില്‍ നവജീവന്‍ ഹൈസ്‌കൂള്‍ റോഡ് മദ്യപന്‍മാര്‍ കയ്യടക്കുകയും ഇവര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലും ഗ്ലാസുകളിലും വെള്ളം കെട്ടി നിന്ന് ഇവയില്‍ കൊതുകുകള്‍ മുട്ടയിടുന്നത് മൂലം ഇവിടെ കൊതുക് വളര്‍ത്ത് കേന്ദ്രമാവുകയാണ്. ബദിയടുക്കയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യ വില്‍പ്പന ശാല മുള്ളേരിയയിലേക്ക് മാറിയതോടെ ഇവിടം കര്‍ണ്ണാടകയില്‍ കൊണ്ടു വന്ന് മദ്യ വില്‍പ്പന നടത്തുന്ന സംഘം സജീവമായതായി പരാതിയുണ്ട്. ദിവസവും നൂറ് കണക്കിന് പ്ലാസ്റ്റിക് കുപ്പികളും ഗ്ലാസുകളുമാണ് ഇവിടെ വലിച്ചെറിയുന്നത്. സംഘത്തെ കുറിച്ച് അധികൃതര്‍ക്കും വ്യക്തമായി അറിയമെങ്കിലും ഇതൊന്നും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപമുണ്ട്.

English summary
Badiyadukka still not attain zero waste , Badiyadukka is in full of waste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X