പള്‍സര്‍ സുനിക്ക് ജാമ്യം!! പക്ഷെ പുറത്തിറങ്ങില്ല!! എന്നാല്‍ അവര്‍ ഇറങ്ങും...കേസ് വഴിമാറുമോ ?

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് സുനിക്കും കൂട്ടാളികള്‍ക്കും ജാമ്യം അനുവദിച്ചത്.സുനിയെക്കൂടാതെ മറ്റു മൂന്നു പേര്‍ക്കു കൂടിയാണ് കോടതി ജാമ്യം നല്‍കിയത്. അതിനിടെ കേസില്‍ ഒരു മാഡം കൂടി കുടുങ്ങാനുണ്ടെന്ന് സുനി ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താന്‍ അതു വെളിപ്പെടുത്തുമെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജാമ്യം നല്‍കിയത്

ജാമ്യം നല്‍കിയത്

നടിയെ തട്ടിക്കൊണ്ടു പോയ കേസിലല്ല, ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് സുനിക്ക് കോടതി ജാമ്യം നല്‍കിയത്. സുനിയെക്കൂടാതെ വിജേഷ്, മേസ്തിരി സുനി, വിഷ്ണു എന്നിവര്‍ക്കും ജാമ്യം ലഭിച്ചു.

സുനിക്ക് പുറത്തിറങ്ങാനാവില്ല

സുനിക്ക് പുറത്തിറങ്ങാനാവില്ല

നടിയെ ആക്രമിച്ച കേസുള്‍പ്പെടെയുള്ളതിനാല്‍ സുനിക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാനാവില്ല. ജയിലില്‍ തന്നെ അയാള്‍ക്കു കഴിയേണ്ടിവരും. 20,000 രൂപയുടെ ബോണ്ടിന്റെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

വ്യവസ്ഥകളുണ്ട്

വ്യവസ്ഥകളുണ്ട്

എറണാകുളം ജില്ല വിട്ടുപോവരുതെന്നും പിടിയിലാവാനുള്ള മറ്റു പ്രതികളുമായി ബന്ധപ്പെടരുതെന്നുമുള്ള വ്യവസ്ഥയിലാണ് സുനിയടക്കം നാലു പേര്‍ക്കും ജാമ്യം വല്‍കിയത്.

സുനിക്കെതിരായ കേസ്

സുനിക്കെതിരായ കേസ്

റിമാന്‍ഡില്‍ കഴിയവെ കാക്കനാട് ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നാണ് സുനിക്കെതിരായ കേസ്. ജയിലില്‍ വച്ച് ദിലീപ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, നാദിര്‍ഷാ എന്നിവരെ സുനി വിളിച്ചതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തി

അറസ്റ്റ് രേഖപ്പെടുത്തി

ജൂലൈ അഞ്ചിനാണ് ഫോണ്‍ വിളിക്കേസില്‍ സുനിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സഹതടവുകാരനായ ജിന്‍സണാണ് സുനി ജയിലില്‍ വച്ച് ഫോണ്‍ ഉപയാഗിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതു ശരിയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു.

അപ്പുണ്ണിയെയും നാദിര്‍ഷായെയും വിളിച്ചു

അപ്പുണ്ണിയെയും നാദിര്‍ഷായെയും വിളിച്ചു

സുനി ജയിലില്‍ വച്ച് രഹസ്യമായി അപ്പുണ്ണിയെയും നാദിര്‍ഷായെയും വിളിച്ചതായി ജിന്‍സണ്‍ വെളിപ്പെടുത്തിയത് കേസില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു.

ദിലീപിന്റെ പരാതി

ദിലീപിന്റെ പരാതി

അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പ് ജയിലില്‍ വച്ച് വിഷ്ണുവെന്ന ഒരാള്‍ തങ്ങളെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതായി ദിലീപും നാദിര്‍ഷായും പരാതി നല്‍കുകയും ചെയ്തിരുന്നു.

English summary
Bail for pulsar suni and other four convicts
Please Wait while comments are loading...