Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടുമൊരു വെള്ളി!! വിധി കാത്ത് ദിലീപ്... പക്ഷെ എളുപ്പമാവില്ല!! ജാമ്യമില്ലെങ്കില്‍ ?

ഈ മാസം 10നാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്

കൊച്ചി: കേരളക്കര ഉറ്റുനോക്കുന്ന മറ്റൊരു വെള്ളിയാഴ്ചയാണ് നാളത്തേത്. നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ജനപ്രിയനായകന്‍ ദിലീപ് ഇത്തവണയെങ്കിലും പുറത്തുവരുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ഇതു രണ്ടാം തവണയാണ് ജാമ്യമെന്ന മോഹവുമായി ദിലീപ് ഹൈക്കോടതിയിലെത്തുന്നത്. നേരത്തേ താരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. അന്ന് പ്രോസിക്യൂഷന്‍ നിരത്തിയ ശക്തമായ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതുകൊണ്ടു തന്നെ ഇത്തവണ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് ദിലീപ് ഹൈക്കോടതിയിലെത്തുന്നത്.

ജാമ്യാപേക്ഷ സമര്‍പ്പിച്ചത്

ജാമ്യാപേക്ഷ സമര്‍പ്പിച്ചത്

ഈ മാസം 10നാണ് ദിലീപ് ഹൈക്കോടതിയില്‍ രണ്ടാം തവണയും ജാമ്യാപേക്ഷ നല്‍കിയത്. തൊട്ടടുത്ത ദിവസനമായ വെള്ളിയാഴ്ച കോടതി വിധി പറഞ്ഞേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കേസ് പരിഗണിക്കുന്നത് കോടതി 18ലേക്ക് മാറ്റുകയായിരുന്നു.

അഭിഭാഷകന്‍ മാറി, തന്ത്രവും ?

അഭിഭാഷകന്‍ മാറി, തന്ത്രവും ?

നേരത്തേ മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറാണ് ദിലീപിനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും വാദിച്ചത്. എന്നാല്‍ രണ്ടു തവണയും ജാമ്യം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ദിലീപ് രാംകുമാറിനു പകരം ബി രാമന്‍ പിള്ളയെ അഭിഭാഷകനാക്കിയത്.

പുതിയ സാഹചര്യം, പ്രതീക്ഷ

പുതിയ സാഹചര്യം, പ്രതീക്ഷ

ആദ്യത്തെ തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് ദിലീപിന്റെ അഭിഭാഷകനായ രാമന്‍ പിള്ള കരുതുന്നത്. ഇത്തവണ കാര്യങ്ങള്‍ ദിലീപിന് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു.

ആദ്യമായി ജാമ്യം നിഷേധിച്ചത്

ആദ്യമായി ജാമ്യം നിഷേധിച്ചത്

ജുലൈ 24നാണ് ദിലീപ് ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയ രണ്ടു കാര്യങ്ങളാണ് ദിലീപിനു തിരിച്ചടിയായത്. ഒന്ന് കേസിലെ സുപ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതായിരുന്നു. രണ്ടാമത്തേത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണെന്നതും. ഈ വാഗദങ്ങള്‍ അംഗീകരിച്ചാണ് ദിലീപിന് കോടതി ജാമ്യം നിഷേധിച്ചത്.

 നിലവിലെ സാഹചര്യം

നിലവിലെ സാഹചര്യം

കേസില്‍ നിലവിലെ സാഹചര്യം നേരത്തേയുള്ളതില്‍ നിന്നും വ്യത്യസ്തമാണ്. പ്രോസിക്യൂഷന്‍ നേരത്തേ നിരത്തിയ രണ്ടു വാദങ്ങളും ഇപ്പോള്‍ ദുര്‍ബലമാണ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ മൊഴി നല്‍കിയിരുന്നു. അപ്പുണ്ണിയാവട്ടെ ഒളിവ് ജീവിതം അവസാനിപ്പിച്ച് അന്വേഷണ സംഘത്തിനു മുന്നിലെത്തി മൊഴി നല്‍കുകയും ചെയ്തിരുന്നു.

പ്രോസിക്യൂഷന്‍ വിട്ടുകൊടുക്കില്ല

പ്രോസിക്യൂഷന്‍ വിട്ടുകൊടുക്കില്ല

ഇത്തവണയും പ്രോസിക്യൂഷന്‍ ശക്തമായി തന്നെ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കും. ഫോണ്‍ നശിപ്പിച്ചുവെന്ന അഭിഭാഷകരുടെ വാദം വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക. ഫോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതോടൊപ്പം അപ്പുണ്ണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അയാള്‍ക്കെതിരേ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും.

പ്രതിഭാഗത്തിന്റെ വാദം

പ്രതിഭാഗത്തിന്റെ വാദം

നടിക്കെതിരായ ആക്രമണത്തിനു പിന്നിലെ സൂത്രധാരന്‍ ദിലീപാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രതിഭാഗം പറയുന്നത്. കൂടാതെ എഡിജിപി ബി സന്ധ്യക്കെതിരേയും ദിലീപ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ക്യാമറ ഓഫ് ചെയ്തു

ക്യാമറ ഓഫ് ചെയ്തു

പരസ്യ സംവിധായകനായ ശ്രീകുമാന്‍ മേനോനെതിരേ മൊഴി നല്‍കിയപ്പോള്‍ വീഡിയോ ക്യാമറ സന്ധ്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഓഫ് ചെയ്തുവെന്നതാണ് ദിലീപ് ഉന്നയിച്ച പ്രധാന ആരോപണം.

ദിലീപിനോട് എതിര്‍പ്പ്

ദിലീപിനോട് എതിര്‍പ്പ്

ശ്രീകുമാന്‍ മേനോന് ദിലീപുമായി എതിര്‍പ്പുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീകുമാര്‍ മേനോന് ഭരണകക്ഷിയിലെ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധമുണ്ടെന്നും ഇതില്‍ ആരോപിക്കുന്നു.

 എല്ലാം റെക്കോര്‍ഡ് ചെയ്തു

എല്ലാം റെക്കോര്‍ഡ് ചെയ്തു

ശ്രീകുമാര്‍ മേനോനെ കുറിച്ച് മൊഴി നല്‍കിയപ്പോള്‍ ക്യാമറ ഓഫ് ചെയ്തുവെന്ന ദിലീപിന്റെ വാദത്തെ പ്രോസിക്യൂഷന്‍ ഖണ്ഡിക്കും. ചോദ്യം ചെയ്യല്‍ മുഴുവനായി വീഡിയായി പകര്‍ത്തിയിട്ടുണ്ടെന്നും മഞ്ജു വാര്യരെക്കുറിച്ചും ശ്രീകുമാര്‍ മേനോനെക്കുറിച്ചും ദിലീപ് പറഞ്ഞ കാര്യങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിക്കും.

വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടാല്‍

വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടാല്‍

രണ്ടാം തവണയും ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിന്റെ നീക്കമെന്തായിരിക്കുമെന്ന് സൂചനയൊന്നും ലഭിച്ചിട്ടില്ല. ജാമ്യാപേക്ഷയുമായി താരം ഉടന്‍ സുപ്രീം കോടതിയിലേക്ക് പോകുമോയെന്ന കാര്യവും വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+