നടിയുടെ പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂർ ജാമ്യം, പണം തട്ടാനുള്ള ശ്രമമെന്ന് നടന്റെ ആരോപണം
കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ നേരത്തെ നടനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ബാലചന്ദ്രമേനോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നവംബർ 21 വരെയാണ് ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂർ ജാമ്യം നൽകിയത്.
ജാമ്യം തേടിയുള്ള അപേക്ഷയിൽ പരാതി നൽകിയ നടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്ര മേനോൻ ഉന്നയിച്ചിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു ബാലചന്ദ്രമേനോൻ ജാമ്യം തേടിയുള്ള ഹർജിയിൽ വാദിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് എടുത്ത കേസിലാണ് ഇപ്പോൾ ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്.

അറസ്‌റ്റ് ചെയ്യണമെന്ന സാഹചര്യം ഉണ്ടായാൽ ജാമ്യം നൽകണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ജസ്‌റ്റിസ് സിഎസ് ദയസാണ് ഹർജി പരിഗണിച്ചിരിക്കുന്നത്. നേരത്തെ മറ്റ് പ്രമുഖ നടന്മാരായ ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു എന്നിവർക്ക് എതിരെ പരാതി കൊടുത്ത നടി തന്നെയാണ് ബാലചന്ദ്ര മേനോന് എതിരെയും ലൈംഗിക പീഡന പരാതി നൽകിയത്.
ജാമ്യഹർജിയിൽ പരാതിക്കാരിക്ക് എതിരെ ചില നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു. ഏകദേശം പതിനേഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് നടി പരാതി നൽകിയിരിക്കുന്നത് എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ വിഷയം. എന്തുകൊണ്ടാണ് പരാതി നൽകാൻ ഇത്രയധികം കാലതാമസം ഉണ്ടായതെന്ന് വിശദീകരിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നാണ് കോടതി പറയുന്നത്.
ജയസൂര്യ നായകനായി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് തനിക്കെതിരെ ബാലചന്ദ്രമേനോൻ മോശം പെരുമാറ്റം നടത്തിയതെന്നാണ് പരാതിക്കാരിയായ നടിയുടെ ആരോപണം. എന്നാൽ നടിയുടെ അഭിഭാഷകൻ തന്നെയും ഭാര്യയെയും ഫോണിൽ ബന്ധപ്പെട്ടെന്നും പണം ആവശ്യപ്പെട്ടുവെന്നുമാണ് ബാലചന്ദ്രമേനോൻ ആരോപിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ മുതിർന്ന താരങ്ങൾക്ക് എതിരെ ഉൾപ്പെടെ പരാതി ഉയർന്നിരുന്നു. നടന്മാരായ ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത്, വികെ പ്രകാശ് എന്നിവർക്ക് എതിരെ പരാതി ഉയർന്നിരുന്നു. ഇതിൽ സിദ്ദിഖിന് ഒഴികെ മറ്റുള്ളവർക്കെല്ലാം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications