കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫില്‍ താനിപ്പോള്‍ നില്‍ക്കുന്നത് ശിഖണ്ഡിയുടെ രൂപത്തിലെന്ന് പിള്ള

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. താന്‍ മുന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയാണ്. അതിനായി രാജിക്കത്ത് തയ്യാറാക്കി കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് എത്തിയാലുടന്‍ രാജിക്കത്ത് കൈമാറുമെന്നും പിള്ള വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

യുഡിഎഫ് സ്വീകരിക്കുന്ന പല നിലപാടുകളിലും വ്രണിതഹൃദയനാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ധാര്‍മികതയുടെ പേരില്‍ ഇതിനുമുന്‍പും മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

balakrishna-pillai

യുഡിഎഫില്‍ താനിപ്പോള്‍ നില്‍ക്കുന്നത് ഒരു ശിഖണ്ഡിയുടെ രൂപത്തിലാണെന്നും പിള്ള പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 28 കഴിയട്ടെ എന്നു പറഞ്ഞത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. കേരള കോണ്‍ഗ്രസ് ബിയും ബാലകൃഷ്ണപിള്ളയും മുന്നണി വിട്ടാല്‍ യുഡിഎഫിന്റെ മുഖം വികൃതമാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചതാണെന്ന് പിള്ള ആവര്‍ത്തിക്കുകയും ചെയ്തു. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ കത്ത് തന്റെ കൈവശമുണ്ട്. എന്നാല്‍ അത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തല്‍ക്കാലം ഇല്ലെന്നും പിള്ള പറഞ്ഞു.

English summary
Balakrishnapilla said if Oommen chandy arrived in Trivandram I will give my resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X