കേരള കോൺഗ്രസ് (ബി) എൻസിപിയിൽ ലയിക്കുന്നില്ല.. വാർത്തകൾ കളവെന്ന് ബാലകൃഷ്ണപിള്ള

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കേരള കോണ്‍ഗ്രസ് (ബി) എന്‍സിപിയില്‍ ലയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ്(ബി)യുടേയും എന്‍സിപിയുടേയും ലയനവാര്‍ത്തകള്‍ കളവാണെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി. പല കളവുകളും കേട്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് കേട്ടിട്ടില്ല എന്നും ബാലകൃഷ്ണ പിള്ള പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ രാജിയോടെ എന്‍സിപിക്ക് മന്ത്രിസ്ഥാനം ഇല്ലാത്ത അവസ്ഥയാണ്. ഈ മന്ത്രിക്കസേര ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ്(ബി) എന്‍സിപിയുമായി ചേരുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

പാര്‍വ്വതിയെ ഇരയാക്കി ഡബ്ല്യൂസിസി കളിക്കുന്നു!! വനിതാ സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് സുനിത ദേവദാസ്

കേരള കോണ്‍ഗ്രസ് (ബി) ഇ്‌പ്പോള്‍ ഒരു മുന്നണിയിലുമല്ലാതെയാണ് നില്‍ക്കുന്നത്. ഇടത് മുന്നണിയില്‍ പ്രവേശിക്കാനുളള പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്ക് ഇതുവരെ പച്ചക്കൊടി കിട്ടിയിട്ടില്ല. എന്‍സിപിയില്‍ ലയിക്കുന്നത് വഴി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനമാണ് ലക്ഷ്യമിടുന്നത് എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്‍സിപി ദേശീയ നേതാക്കളുമായി പിള്ളയും ഗണേഷ് കുമാറും ചര്‍ച്ച നടത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

kcb

ജനുവരി ആറിന് എന്‍സിപി നേതാവ് ശരദ് പവാറിനെ കാണാനുദ്ദേശിക്കുന്നില്ലെന്നും എന്‍സിപിയോട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്(എം) ഒഴികെയുള്ള കേരള കോണ്‍ഗ്രസുകാര്‍ ഒന്നിക്കുന്നതിന് താന്‍ എതിരല്ല. പിജെ ജോസഫും മോന്‍സ് ജോസഫും വരുന്നതിനെ സ്വാഗതം ചെയ്യുന്നു. യുഡിഎഫ് തന്നെയും പാര്‍ട്ടിയേയും വളരെയധികം അപമാനിച്ചുവെന്നും ഇനി ഒരു തിരിച്ച് പോക്കില്ലെന്നും ബാലകൃഷ്ണപിള്ള കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തനിക്ക് മന്ത്രിസ്ഥാനത്തോട് താല്‍പര്യമില്ലെന്ന് ഗണേഷ് കുമാര്‍ നേരത്തെ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala Congress(B) is not going to join hands with NCP, says Balakrishna Pillai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്