ബൽറാമിനെ കയ്യേറ്റം ചെയ്തത് സിപിഎം ഫാസിസം.. മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മൻചാണ്ടി

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: എകെജിക്കെതിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമിന് എതിരെയുണ്ടായ ആക്രമണത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. വിടി ബല്‍റാമിനെ കയ്യേറ്റം ചെയ്ത നടപടിയിലൂടെ തെളിയുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖമാണ് എന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. സിപിഎം ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. വിടി ബല്‍റാമിന് എതിരെ നടന്ന കയ്യേറ്റത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പാര്‍വ്വതിയെ പരസ്യമായി പരിഹസിച്ച് ബഡായ് ബംഗ്ലാവ്.. മുകേഷിനൊപ്പം സലിം കുമാറും ജയറാമും!

oommen

എകെജിക്ക് എതിരെ ബല്‍റാം പറഞ്ഞത് ഒഴിവാക്കാമായിരുന്നു എന്ന് മാത്രമാണ് കോണ്‍ഗ്രസ് പറഞ്ഞത്. ബല്‍റാം പറഞ്ഞത് തെറ്റാണ് എന്നുളളത് കൊണ്ടല്ല കോണ്‍ഗ്രസ് അത്തരമൊരു നിലപാട് എടുത്തത്. ഓരോ വ്യക്തിക്കും അവരുടെ സ്വാതന്ത്ര്യമുണ്ട്. ബല്‍റാം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞപ്പോള്‍ പാര്‍ട്ടി പാര്‍ട്ടിയുടേതായ നിലപാട് എടുത്തു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ബല്‍റാമിനെ തടയുക, ചീമുട്ടയെറിയുക എന്നതൊക്കെ ശരിയാണോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack against VT Balram:Pinarayi Vijayan is responsible to answer, says Oommen Chandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്