ഇലക്‌ട്രോണിക് മാലിന്യങ്ങളും പരിസര മലിനീകരണവും ബാലശാസ്ത്ര കോണ്‍ഗ്രസ് ജക്ട് ജേതാക്കള്‍

  • Posted By:
Subscribe to Oneindia Malayalam

വടകര : മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന കെ നാണുമാസ്റ്റരുടെ സ്മരണയ്ക്കായുള്ള ഈ വര്‍ഷത്തെ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. 'ഇലക്‌ട്രോണിക് മാലിന്യങ്ങളും പരിസര മലിനീകരണവും'എന്ന വിഷയത്തില്‍ വടകര, തോടന്നൂര്‍ സബ്ജില്ലകളിലെ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രോജക്ട് പ്രവര്‍ത്തനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളാണ് ഈ വര്‍ഷത്തെ എന്‍ഡോവ്‌മെന്റ് വിജയികള്‍.

എന്‍എസ്എസ് നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍, അഭിമാനമായി ധ്യാന്‍ ദേവ്

പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 26ന് തൊണ്ടികുളങ്ങര എല്‍പി സ്‌കൂളില്‍ നടത്തിയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍നിന്നാണ് അഞ്ച് ടീമുകളില്‍പെട്ട പത്ത് വിജയികളെ കണ്ടെത്തിയത്. പുതുപ്പണം ചെട്ട്യാത്ത് യുപി സ്‌കൂളില്‍ നടന്ന നാണുമാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തില്‍ വച്ച് പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ എന്‍ഡോവ്‌മെന്റ് തുകയായ 25,000 രൂപയും ഉപഹാരവും ടീമംഗങ്ങള്‍ക്ക് വിതരണം ചെയ്തു. വടകര ഡിഇഒ സദാനന്ദന്‍ മണിയോത്ത് അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി അംഗം കെടി രാധാകൃഷ്ണന്‍ 'കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

students

ജനറല്‍ കണ്‍വീനര്‍ ടിവിഎ ജലീല്‍, പി ബാലന്‍ മാസ്റ്റര്‍, നാണുമാസ്റ്റര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കെടികെ ചന്ദ്രി, ടി സുനന്ദ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍ രാജന്‍മാസ്റ്റര്‍, കെഎസ്ടി എ സംസ്ഥാന കമ്മിറ്റി അംഗം വിപി ഇന്ദിര ടീച്ചര്‍, സ്‌കൂള്‍ മാനേജര്‍ ബാബു തലാഞ്ചേരി,എന്‍ഡോവ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ വികെ ബാലന്‍ മാസ്റ്റര്‍, സ്വാഗതസംഘം കണ്‍വീനര്‍ ടി സജില്‍ കുമാര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
balashasthra congress ject winners

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്