എകെജി വിവാദത്തില്‍ ക്ഷമ ചോദിക്കരുതെന്ന് ബല്‍റാമിനോട് പറഞ്ഞത് ഇവരാണ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെജി ബാലപീഡനകനാണെന്ന് അധിക്ഷേപിച്ച വിടി ബല്‍റാം താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയും ക്ഷമ ചോദിക്കാതെ ഉരുണ്ടുകളിക്കുകയും ചെയ്യുന്നത് തന്നെ പിന്തുണയ്ക്കുന്നവരുടെ ആവശ്യത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും വിഷയത്തില്‍ ബല്‍റാം ക്ഷമ ചോദിക്കാന്‍ തയ്യാറായിട്ടില്ല.

സെലിബ്രിറ്റികള്‍ക്കും നിയകോടതിവിധി അമലാപോളിന്റെ ധാര്‍ഷ്ട്യത്തിന് കിട്ടിയ തിരിച്ചടി

സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസിന്റെ സൈബര്‍ വിങ്ങാണ് ബല്‍റാമിന് പൂര്‍ണ പിന്തുണയുമായി ഉറച്ചു നില്‍ക്കുന്നത്. ബല്‍റാം ക്ഷമ ചോദിച്ചാല്‍ പിന്നീട് ഒരു കാരണവശാലും പിന്തുണയുണ്ടാകില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത സുഹൃത്തുക്കള്‍ കൂടിയായ ഇവരെ പിണക്കാതിരിക്കാനാണ് ബല്‍റാം വിവാദത്തില്‍ നിന്നും പിന്‍മാറാതെ ഉറച്ചു നില്‍ക്കുന്നത്.

balram

മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ബല്‍റാം ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരുന്നു. അതേസമയം, താന്‍ അധിക്ഷേപിച്ചു പറഞ്ഞ കാര്യത്തിന് ഇനിയും വ്യക്തത വരുത്താനോ തെളിവു നിരത്താനോ ബല്‍റാം തയ്യാറായിട്ടില്ല. എകെജിയുടെതെന്ന തരത്തില്‍ ബല്‍റാം ഉദ്ധരിച്ച തെറ്റായ വാക്കുകളും അദ്ദേഹം തിരുത്തിയില്ല.

cmsvideo
'എ കെ ജി നക്സലൈറ്റ്', പാർട്ടിയിൽ ഗുണ്ടാസംഘം ഉണ്ടാക്കി | Oneindia Malayalam
ബല്‍റാം സിപിഎം വാക്‌പോരില്‍ ബിജെപിയും മുതലെടുപ്പ് നടത്തുന്നുണ്ട്. ബല്‍റാമിന്റെ ബിജെപി ബന്ധത്തിന് തെളിവു കാട്ടാനെന്ന രീതിയില്‍ കെ സുരേന്ദ്രനും ബിജെപി അനുകൂലികളും ബല്‍റാമിനെ പിന്തുണയ്ക്കുകയാണ്. ബല്‍റാമിനെ പിന്തുണയ്ക്കുന്നതിലൂടെ വിവാദം ആളിക്കത്തിക്കാനും എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്നും അകറ്റാനുമാണ് ബിജെപിയുടെ ശ്രമമെന്നാണ് സൂചന.
English summary
Remarks On AKG: VT Balram will not Apologize to cp

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്