• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!

 • By
cmsvideo
  വിവാദങ്ങളില്‍ പ്രതികരിച്ച് ബാലഭാസ്‌കറിന്റെ ഭാര്യ

  തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ബാലുവിന്‍റെ അടുപ്പക്കാരായ രണ്ട് പേര്‍ തലസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടതോടെയാണ് ബാലുവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമായിരിക്കുന്നത്. അതിനിടെ ബാലുവിന്‍റെ ബന്ധുക്കളില്‍ ചിലര്‍ മരണത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തുകയും ചെയ്തു.

  തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!

  ഇപ്പോള്‍ വിവാദങ്ങള്‍ പ്രതികരിക്കുകയാണ് ബാലുവിന്‍റെ ഭാര്യ ലക്ഷ്മി. അപകടത്തിന് ശേഷം ആദ്യമായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അപകട ദിവസം നടന്നതെന്തെന്ന് ആദ്യമായി ലക്ഷ്മി വെളിപ്പെടുത്തുന്നത്. ലക്ഷ്മിയുടെ വാക്കുകളിലേക്ക്

   മടങ്ങി വരവേ

  മടങ്ങി വരവേ

  തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഒരു പൂജയ്ക്കായി പോയതായിരുന്നു ഞങ്ങള്‍. മറ്റ് ചില പരിപാടികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ ബാലു തന്നെ തിരുമാനിച്ചത്. മൂന്ന് ദിവസമായി ജിമ്മിന് പോയിട്ടില്ല അതുകൊണ്ട് പിറ്റേന്ന് രാവിലെ ജിമ്മിന് പോകണമെന്ന് പറഞ്ഞു.

   മകള്‍ ഉറങ്ങി

  മകള്‍ ഉറങ്ങി

  അര്‍ജ്ജുന്‍ വണ്ടിയെടുക്കട്ടേയെന്നും പിറകിലെ സീറ്റില്‍ തനിക്ക് ഉറങ്ങണമെന്നുമായിരുന്നു ബാലു പറഞ്ഞത്. യാത്രാചൊരുക്ക് ഉണ്ടായിരുന്നതിനാല്‍ മകളുമൊത്ത് മുന്‍ സീറ്റിലായിരുന്നു ഞാന്‍. എമ്‍റെ മടിയില്‍ അവള്‍ ഉറങ്ങുന്നുണ്ടായിരുന്നു.

   തുറന്ന് സമ്മതിച്ചു

  തുറന്ന് സമ്മതിച്ചു

  വണ്ടി വളക്കുമ്പോഴും തിരിയുമ്പോഴുമെല്ലാം കുഞ്ഞ് എഴുന്നേല്‍ക്കുന്നത് എനിക്ക് അറിയാന്‍ സാധിച്ചിരുന്നു, ലക്ഷ്മി പറഞ്ഞു.അര്‍ജ്ജുന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. തന്‍റെ മാതാപിതാക്കളോടും പോലീസിനോടും അര്‍ജ്ജുന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ഭയന്നിട്ടാകാം മാറ്റി പറഞ്ഞത്.

   സീറ്റ് ബെല്‍റ്റ് ഇല്ല

  സീറ്റ് ബെല്‍റ്റ് ഇല്ല

  അപകടം താന്‍ ഉറങ്ങിയത് കൊണ്ടാണ് സംഭവിച്ചതെന്നായിരുന്നു അര്‍ജ്ജുന്‍ പറഞ്ഞത്. ബാലു പുറകില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെയായിരുന്നു ഉറങ്ങുന്നുണ്ടായിരുന്നത്. എന്നാല്‍ അര്‍ജ്ജുന് സീറ്റ് ബെല്‍റ്റ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അര്‍ജ്ജുന് പരിക്കുകള്‍ ഒന്നും സംഭവിക്കാതിരുന്നത്.

   എയര്‍ ബാഗ്

  എയര്‍ ബാഗ്

  അപകടം ഉണ്ടായപ്പോള്‍ തന്നെ എയര്‍ബാഗ് പുറത്ത് വന്നു. അര്‍ജ്ജുന് ഒന്നും സംഭവിച്ചില്ല. എന്‍റെ തല ഡാഷ്ബോര്‍ഡില്‍ ഇടിച്ചു. സീറ്റ് ബെല്‍റ്റില്‍ കഴുത്തില്‍ കുരുങ്ങി കിടന്നു. കാറിന്‍റെ ചില ഭാഗങ്ങള്‍ തന്‍റെ വയറിലേക്ക് തുളച്ച് കയറിയിരുന്നു. രണ്ട് മൂന്ന് ആഴ്ചയോളം താന്‍ അബോധാവസ്ഥയില്‍ ആയിരുന്നു.അതുകൊണ്ട് തന്നെ ഞാനും മരിക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കരുതിയിരുന്നതെന്നും ലക്ഷ്മി പറഞ്ഞു.

  കണ്ണടച്ച് വിശ്വസിച്ചു

  കണ്ണടച്ച് വിശ്വസിച്ചു

  എല്ലാവരേയും ബാലു കണ്ണടച്ച് വിശ്വിസിച്ചിരുന്നു. തന്‍റെ ടീമില്‍ മദ്യപിച്ച് ആരെങ്കിലും എത്തിയാല്‍ മറ്റൊന്നും നോക്കാതെ ബാലു അവരെ പുറത്താക്കും. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ക്രമിനിലുകളുമായി ബന്ധം സൂക്ഷിക്കാന്‍ കഴിയുക.പ്രകാശന്‍ തമ്പിയെ ബാലു ജിമ്മില്‍ വെച്ചാണ് പരിചയപ്പെട്ടത്. അദ്ദേഹത്തിന്‍റെ ക്രിമിനല്‍ പശ്ചാത്തലങ്ങളെ കുറിച്ചൊന്നും ബാലുവിനെ ഞങ്ങള്‍ക്കോ അറിയില്ല.

  ജോലി തിരക്ക്

  ജോലി തിരക്ക്

  ബാലുവിന്‍റെ ചില പരിപാടികള്‍ തമ്പി കോര്‍ഡിനേറ്റ് ചെയ്തിരുന്നു.ബാലുവിന്‍റെ മരണശേഷം ആശുപത്രിയില്‍ സഹായിക്കാന്‍ പ്രകാശന്‍ തമ്പി വന്നിരുന്നു. ആശുപത്രിയില്‍ ഇടയ്ക്കിടെ പോകാനും മരുന്നുകളും മറ്റും എത്തിക്കാനും വന്നിരുന്നു. എന്നാല്‍ പിന്നീട് പ്രകാശന്‍ വരാതായി. ജോലി തിരക്കായതിനാലാണ് വരാതിരുന്നത് എന്നായിരുന്നു പ്രകാശന്‍ തമ്പി പറഞ്ഞിരുന്നത്.

   പരിക്കുകള്‍

  പരിക്കുകള്‍

  അപകടത്തിന് ശേഷം വലത് കൈയ്യും കാലും പൂര്‍ണമായി ചലിപ്പിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ല. അമ്മയാണ് കുളിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സഹായിക്കുന്നത്. ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാത്രമാണ് തനിക്ക് ഇപ്പോള്‍ നടക്കാന്‍ സാധിക്കുന്നത്.

   വിഷമിപ്പിക്കുന്നു

  വിഷമിപ്പിക്കുന്നു

  ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ എല്ലാം തന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. അര്‍ജ്ജുന് പകരം ബാലുവായിരുന്നു വാഹനം ഓടിച്ചതെങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയായിരുന്നെങ്കില്‍ ബാലു ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നു. തന്‍റെ പ്രിയപ്പെട്ടവനും കുഞ്ഞും നഷ്ടപ്പെട്ടു. ഇനി തനിക്ക് പണവും സ്വര്‍ണവുമൊക്കെ എന്തിനാണെന്നും ലക്ഷ്മി അഭിമുഖത്തില്‍ ചോദിക്കുന്നു.

  നിപ്പ എന്ന ഒരു രോഗമില്ല!എല്ലാം മരുന്ന് ലോബിയുടെ തട്ടിപ്പ്,കുപ്രചരണവുമായി ജേക്കബ് വടക്കുംചേരി,വീഡിയോ

  English summary
  Balu's wife Lakshmi explains about the accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X