കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകൾക്ക് നാല് ദിവസം അവധി; എടിഎമ്മുകൾ കാലിയായേക്കും... ബദൽ സംവിധാനവുമായി എസ്ബിഐ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടയിൽ മലയാളിക്ക് ഇന്ന് ഒന്നാം ഓണമാണ്. ഈ ഓണക്കാലം അതിജീവനത്തിന്റേതാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു! മൃതദേഹം കിണറ്റില്‍ തള്ളി! പരാതിയുമായി സ്ത്രിഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു! മൃതദേഹം കിണറ്റില്‍ തള്ളി! പരാതിയുമായി സ്ത്രി

പ്രളയദുരിതത്തിനിടയിലെ ഓണക്കാലത്ത് എ ടി എമ്മുകളും കാലിയാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയാണ്. എല്ലാ ബാങ്കുകളിലും ആവശ്യത്തിന് പണം നിറയ്ക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പലയിടത്തും എടിഎമ്മുകളിൽ വെള്ളം കയറിയ നിലയിലാണ്.

നാല് ദിവസം

നാല് ദിവസം

24 വെള്ളിയാഴ്ച ഉത്രാടം, 25ന് തിരുവോണം, 26ന് ഞായറാഴ്ച, 27ന് ശ്രീനാരായണ ഗുരു ജയന്തി. ഇതാണ് ഇത്തവണ നാല് ദിവസം അടുപ്പിച്ച് അവധിയാകാൻ കാരണം. തുടർച്ചയായി നാല് ദിവസം അവധി ആകുന്നതോടെ എടിഎമ്മുകൾ കാലിയാകാറാണ് പതിവ്. ഇത്തവണത്തെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ ഇത് കുറച്ച് നേരത്തെയാകാനാണ് സാധ്യത.

പണം എത്തിക്കാൻ നിർദ്ദേശം

പണം എത്തിക്കാൻ നിർദ്ദേശം

എടി എമ്മുകളിൽ പണം നിറയ്ക്കുന്ന എജൻസികൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പലയിടത്തും തകർന്ന റോഡുകളും വെള്ളമിറങ്ങാത്ത അവസ്ഥയും ഇതിന് തടസ്സം നിൽക്കുന്നുണ്ട്. പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ നൂറ് കണക്കിന് എടി എമ്മുകളിലാണ് വെള്ളം കയറിയത്.

വെള്ളം കയറിയ എടിഎം

വെള്ളം കയറിയ എടിഎം

വിവിധ ബാങ്കുകളുടെ 324 ശാഖകളും 423 എടിഎമ്മുകളിലാണ് പ്രളയത്തെ തുടർന്ന് വെള്ളം കയറിയത്. ലോക്കറുകളിലും വെള്ളം കയറിയ നിലയിലാണ്. നഷ്ടം കണക്കാക്കാൻ എടിഎമ്മുകൾ തുറന്നുള്ള പരിശോധനകൾ നടക്കുകയാണ്. പ്രളയം ഏറ്റവും ദുരിതം വിതച്ച ചെങ്ങന്നൂരിലാണ് കൂടുതൽ ശാഖകളിലും വെള്ളം കയറിയത്. നാല് ദിവസം ബാങ്ക് അവധിയാകുന്നത് ഈ പ്രദേശങ്ങളിലുള്ളവരെ കൂടുതൽ ബാധിക്കും.

 ബദൽ സംവിധാനം

ബദൽ സംവിധാനം

എടിഎമ്മുകൾ പ്രവർത്തിക്കാത്ത സ്ഥലങ്ങളിൽ പണം തീരുന്ന അവസ്ഥയുണ്ടായാൽ പരിഹാരമായി ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് എസ് ബി ഐ അധികൃതർ അറിയിച്ചു. പെട്രോൾ പമ്പുകളിലും വ്യാപാരസ്ഥാപനങ്ങളിലും എസ് ബി ഐയുടെ പി ഒ എസ് മെഷിൻ ( പോയിന്റ് ഓഫ് സെയിൽസ് മെഷിൻ) വഴി സ്വൈപ് ചെയ്ത് ദിവസം 2000 രൂപ വരെ പിൻവലിക്കാം. ഇതിന് പ്രത്യേക ഫീസ് ഈടാക്കുന്നില്ല. എടിഎമ്മുകളിലെ പണ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി 45 ക്യാഷ് ചെസ്റ്റുകളും 600 ശാഖകളും അവധി ദിവസങ്ങളായ 24 നും 26 നും തുറന്ന് പ്രവർത്തിക്കണമെന്ന് എസ് ബി ഐ അറിയിച്ചിട്ടുണ്ട്. മറ്റ് ഇടപാടുകൾ ഇവിടെ ഉണ്ടാകില്ല.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തി; ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പിടികൂടി, വീഡിയോദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തി; ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പിടികൂടി, വീഡിയോ

English summary
bank holiday for 4days,currency shortage in atm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X