കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി കൈക്കൂലി വാങ്ങിയെന്ന് താമരശ്ശേരി ബിഷപ്പിന് വിശ്വാസം

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: സര്‍ക്കാരിനേും കെഎം മാണിയേയും കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ കയ്യൊഴിയുകയാണോ... താമരശ്ശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനും ആയ റെമിജിയോസ് ഇഞ്ചനാനിയേല്‍ പറയുന്നത് കേട്ടാല്‍ അങ്ങനെ തോന്നും.

ബാര്‍ ഉടമകളില്‍ നിന്ന് മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നു എന്നാണ് ബിഷപ്പ് പറഞ്ഞത്. മദ്യ നയത്തില്‍ സര്‍ക്കാര്‍ കൊക്കൊള്ളുന്ന നിലപാടുകള്‍ കണ്ടാല്‍ ഇങ്ങനെ തന്നെ വിശ്വസിക്കേണ്ടി വരും എന്നാണ് ബിഷപ്പ് പറഞ്ഞത്.

Mar Remegious Inginiyil

കോട്ടയത്ത് നടക്കുന്ന കെസിബിസി സമ്മേളനത്തിലാണ് ബിഷപ്പ് സര്‍ക്കാരിനേയും കെഎം മാണിയേയും രൂക്ഷമായി വിമര്‍ശിച്ചത്. മദ്യ നയത്തില്‍ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയും ബിഷപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദു:ഖിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും റെമജിയോസ് ഇഞ്ചനാനിയല്‍ നല്‍കുന്നുണ്ട്.

മാണിക്കെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് ഇക്കാര്യം താന്‍ വിശ്വസിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതാണ് ഇപ്പോള്‍ ഇങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English summary
Bar Bribe Controversy: Thamarassery Bishop believs KM Mani accepted the bribe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X