Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ കോഴയില്‍ കെഎം മാണിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കേസെടുത്തു. പൂജപ്പുര സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അമ്പത് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിലാണ് കേസ്. കെഎം മാണിയാണ് ഒന്നാം പ്രതി.

KM Mani

മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം എത്രത്തോളം ഉണ്ടാകും എന്നതില്‍ സംശയമുണ്ടായിരുന്നു.

ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനാണ് കെഎം മാണി കോഴ കൈപ്പറ്റിയതെന്നാണ് ആരോപണം. ബാര്‍ ഉടമകളുടെ സംഘടന നേതാവായ ഡോ ബിജു രമേശ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കെഎം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു ബിജു രമേശ് പറഞ്ഞത്. രണ്ട് തവണയായി ഒരു കോടി രൂപ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോപണത്തില്‍ കഴമ്പില്ലെങ്കില്‍ കേസ് എടുക്കാതെ വിടാനുളള സാധ്യതയായിരുന്നു കെഎം മാണിടയക്കമുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, ആരോപണ വിധേയനായ കെഎം മാണി, ചീഫ് വിപ് പിസി ജോര്‍ജ്ജ് തുടങ്ങി 30 പേരുടെ മൊഴികളാണ് വിജിിലന്‍സ് രേഖപ്പെടുത്തിയത്.

15 ദിവസത്തിനകം ക്വിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാണം എന്നാണ് നിയമം. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇത് 42 ദിവസം വരെ നീട്ടാം്. ഇത് പ്രകാരം പ്രാഥമികാന്വേഷണം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഡിസംബര്‍ 12 ന് 42 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+