ചെന്നിത്തലയും ബാബുവും ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങി: വിഎസ്
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ രണ്ട് പേരും കോഴ വാങ്ങിയെന്നാണ് വിഎസിന്റെ ആരോപണം.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബാര്‍ കോഴ കേസില്‍ കെഎം മാണിയും രാജിവക്കണം എന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
ഉമ്മന്‍ ചാണ്ടിയും കെഎം മാണിയും മാത്രമല്ല, കോഴ വാങ്ങിയ രമേശ് തെന്നിത്തലയും കെ ബാബുവും രാജിവക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ഇവര്‍ വിചാരണ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി ഭരണത്തിനെതിരെയുള്ള സമരം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചതിന് പിറകെ കോണ്‍ഗ്രസിലെ രണ്ട് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ആ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ ചെന്നിത്തലയും കെ ബാബുവും ആണെന്നാണ് ഇപ്പോള്‍ വിഎസ് ആരോപിച്ചിരിക്കുന്നത്.
ബാര്‍ കോഴ വിഷയത്തില്‍ ഇടതുമുന്നണിയുടെ സമരം ഇടക്ക് വച്ച് അവസാനിപ്പിച്ചത് പോലെ ആയിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയപ്പോഴാണ് വീണ്ടും സമരം തുടങ്ങിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ അന്വേഷണ കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടാണ് സമരം. സെക്രട്ടേറിയറ്റ് ധര്‍ണക്ക് പുറമേ, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.












Click it and Unblock the Notifications