എല്ലാം പറയും...ഏതാനും ദിവസം കാത്തിരിയ്ക്കൂ: കെഎം മാണി
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിയ്ക്കാതെ ആരോപണ വിധേയനായ മന്ത്രി കെഎം മാണിയ ബാര്‍കോഴ കേസ് വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ ഇരിയ്ക്കുന്ന കാര്യമാണെന്നും ഇതേക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പ്രതികരിയ്ക്കാനില്ലെന്നും ഏതാനും ദിവസം കൂടി കാത്തിരിയ്ക്കാനും ധനമന്ത്രി പറയുന്നു. മാധ്യമങ്ങളോട് എല്ലാം പറയുമെന്നും മാണി .
ബാര്‍ കോഴ കേസില്‍ ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി പുറത്ത് വന്നതും വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കുന്നുവെന്ന വാര്‍ത്തയും പുറത്ത് വന്നതിന് പിന്നാലെയാണ് ഏതാനും ദിവസം കൂടി കാത്തിരിയ്ക്കാന്‍ മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് .

വിജിലന്‍സ് നുണപരിശോധന ഫലം മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് ഗുരുതര പ്രശ്‌നമാണെന്നും മാണി . ഇത്തരം റിപ്പോര്‍ട്ടുകള്‍ സങ്കല്‍പ്പ കഥകളായും അഭ്യൂഹങ്ങളായും മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയാണോ എന്നും മാണി . റിപ്പോര്‍ട്ട് ചോര്‍ന്നതിനെപ്പറ്റി ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തണമെന്നും ധനമന്ത്രി ആവശ്യപ്പെടുന്നു .












Click it and Unblock the Notifications