നാണമുണ്ടെങ്കില്‍ മാണിയും ഉമ്മന്‍ചാണ്ടിയും രാജിവെക്കണം, നേതാക്കന്മാര്‍ മാണിക്കെതിരെ ആഞ്ഞടിക്കുന്നു
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കും സര്‍ക്കാരിനും വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കെ.എം മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കിയത്. ഇതോടെ കെ.എം മാണിക്കുമേല്‍ നിയമകുരുക്കു മുറുകുകയാണ്. കോടതിവിധിയെ വിമര്‍ശിച്ചും അനുകൂലിച്ചും നേതാക്കന്മാര്‍ രംഗത്തെത്തി.
കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നേതാക്കന്മാര്‍ ഉന്നയിക്കുന്നത്. നാണമുണ്ടെങ്കില്‍ കെഎം മാണി രാജിവെയ്ക്കണമെന്നാണ് പിസി ജോര്‍ജ്ജ് എംഎല്‍എ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാക്കന്മാരും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

നാണമുണ്ടെങ്കില്‍ രാജിവെക്കണം
നാണമുണ്ടെങ്കില്‍ കെഎം മാണിയും ഉമ്മന്‍ചാണ്ടിയും രാജിവെക്കണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. ജനങ്ങള്‍ വലിച്ച് താഴെയിടുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല
കെഎം മാണി മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പിണറായി വിജയനും പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്തിയവര്‍ മാന്യന്മാരായി ഇപ്പോഴും പുറത്തിരിക്കുന്നു. വിഷയം കൂടുതല്‍ വഷളാക്കാതെ ഉമ്മന്‍ചാണ്ടി രാജിവെച്ച് പുറത്ത് പോകുന്നതാണ് നല്ലതെന്നും പിണറായി പറഞ്ഞു.

അന്വേഷണം നടക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി
ബാര്‍ കോഴക്കേസില്‍ അന്വേഷണം നടക്കുന്നതാണ് ഇപ്പോള്‍ മാണിക്ക് നല്ലതെന്ന് പി. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. അദ്ദേഹം നിരപരാധിയാണെങ്കില്‍ അതു തെളിയണമെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സിനെ നിയന്ത്രിക്കുന്നത് ആഭ്യന്തര വകുപ്പ്
ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. വിജിലന്‍സിനെ നിയന്ത്രിക്കുന്നത് ആഭ്യന്തര വകുപ്പ് തന്നെയാണ്. വിന്‍സന്‍ എം പോള്‍ നല്ല ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു തവണ കോഴ വാങ്ങി
പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് മാണി രണ്ടു തവണ കോഴ വാങ്ങിയതിന്റെ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കി. 2014ല്‍ ആദ്യം 15ലക്ഷവും രണ്ടാമത്തെ തവണ 10ലക്ഷം രൂപയും വാങ്ങിയെന്നാണ് പറയുന്നത്. ബിജു രമേശ് നല്‍കിയ സിഡി ശാസ്ത്രീയമായി പരിശോധിക്കാനും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications