Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ്സും ജമാ അത്തെ ഇസ്ലാമിയും ഇനി കേന്ദ്ര സര്‍ക്കാരിന് പ്രശ്‌നമല്ല... എന്താ സംഗതി?

ദില്ലി: ആര്‍എസ്എസ്, ജമാ അത്തെ ഇസ്ലാമി എന്നീ സംഘടനകള്‍ക്ക് എന്താണ് കുഴപ്പം? ഇന്ത്യയില്‍ നിയമവിധേയമായി പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളാണ് ഇവ. പക്ഷേ വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ ഇവര്‍ക്ക് ഉണ്ടെന്ന് മാത്രം.

ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിയ്ക്കുമ്പോള്‍ ഈ സംഘടനകളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കണം എന്ന് ഒരു നിബന്ധനയുണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അത് എടുത്തുമാറ്റാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

RSS

1966 ല്‍ ആയിരുന്നു ഇങ്ങനെ ഒരു ചട്ടം നിലവില്‍ വന്നത്. ചട്ടം നിലവിലുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന കാര്യത്തില്‍ അത്രയ്ക്ക് കണിശതയൊന്നും സര്‍ക്കാരുകള്‍ കാണിച്ചിട്ടില്ല ഇതുവരേയും. പക്ഷേ ചട്ടം ചട്ടം തന്നെ ആണല്ലോ.

ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാര്യം എടുത്താല്‍ സംഗതി രസകരമാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുതലിങ്ങോട്ട് പല കേന്ദ്രമന്ത്രിമാരും ആര്‍എസ്എസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവരാണ്. അങ്ങനെയുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലിരിയ്ക്കുമ്പോള്‍ ഇത്തരം ഒരു ചട്ടം നിലനില്‍ക്കുന്നതില്‍ തന്നെ വൈരുദ്ധ്യമുണ്ട്.

ആര്‍എസ്എസിനെ മാത്രമല്ല ചട്ടത്തില്‍ നിന്ന് ഒഴിവാക്കുന്നത്. ഇസ്ലാമിക സംഘടനയായ ജമാ അത്തെ ഇസ്ലാമിയേയും ഇക്കാര്യത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.

പേഴ്‌സണല്‍ മന്ത്രാലയം ഇക്കാര്യത്തില്‍ ഒരു ധാരണയില്ലെത്തിയിട്ടുണ്ടെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അഭിപ്രായം പരിഗണിച്ചതിന് ശേഷമായിരിക്കും അന്തിമ നടപടി ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+