ബാറുകള്‍ തുറക്കാന്‍ കോടതിയിലേക്ക്...
കൊച്ചി: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാര്‍ ഉടമകള്‍ കോടതിയിലേക്ക്. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ബാറുടമകളുടെ യോഗം തീരുമാനിച്ചു.
സര്‍ക്കാരാണ് യഥാര്‍ത്ഥ മദ്യ ലോബിയെന്നാണ് ബാറുടമകളുടെ ആരോപണം. വിഎം സുധീരനെ യോഗം രൂക്ഷമായി വിമര്‍ശിച്ചു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ബാര്‍ വ്യവസായത്തെ തകര്‍ത്തു എന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടിയോടുള്ള നിരോധം തീര്‍ക്കുകയാണ് സുധീരന്‍ ചെയ്തത്. ഇതിനായി മതമേധാവികളെ സുധീരന്‍ കൂട്ടുപിടിക്കുകയായിരുന്നുവെന്നും ബാര്‍ ഉടമകള്‍ ആരോപിച്ചു.
കൊച്ചിയിലെ മരട് സരോവരം ഹോട്ടലില്‍ വച്ചായിരുന്നു ബാര്‍ മുതലാളിമാരുടെ യോഗം. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് പല ബാറുകളും നവീകരിച്ചിരിക്കുന്നത്. നോട്ടീസ് പോലും നല്‍കാതെ ബാറുകള്‍ അടച്ചുപൂട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ നല്ല തുക നഷ്ടപരിഹാരം നല്‍കണം എന്നും ബാര്‍ ഉടമകളുടെ യോഗം ആവശ്യപ്പെട്ടു.
418 ബാറുകളുടെ ലൈന്‍സന്‍സ് പുതുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കമാണ് ഒടുവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്കെത്തിയത്. വിഎം സുധീരന്റെ കര്‍ശന നിലപാടായിരുന്നു ഇതിന് പിന്നില്‍. അതുകൊണ്ട് തന്നെ സുധീരനെതിരെയാണ് ബാറുടമകളുടെ പ്രതിഷേധം മുഴുവന്‍.












Click it and Unblock the Notifications